ചൈനയില്‍ ക്രൈസ്തവസ്ത്രീയെ ജീവനോടെ കുഴിച്ചുമൂടി

ചൈനയില്‍ ക്രൈസ്തവസ്ത്രീയെ ജീവനോടെ കുഴിച്ചുമൂടി

ബെയ്ജിംങ്: കുരിശുനീക്കം ചെയ്യല്‍ നിര്‍ബാധം തുടരവെ ചൈനയില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തകൂടി. ക്രൈസ്തവ സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടി. ബുള്‍ഡോസര്‍ ഉപയോഗിച്ച് ദേവാലയം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടസ്സം നിന്നതിനാണ് ഇപ്രകാരം ചെയ്തത് എന്നാണ് വാര്‍ത്ത.

കുഴിയിലേക്ക് തട്ടിയിട്ടിട്ട് മണ്ണിട്ട് മൂടുകയായിരുന്നുവത്രെ. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് രക്ഷപ്പെടാന്‍ കഴിഞ്ഞു. അദ്ദേഹം ദേവാലയത്തിലെ പാസ്റ്ററായിരുന്നു.

സ്ഥലത്തെ പ്രമുഖ കെട്ടിട നിര്‍മ്മാണക്കമ്പനിയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ പിന്തുണ ഇതിനുണ്ടെന്നാണ് ആരോപണം. ഹെനാന്‍ പ്രവിശ്യയിലാണ് ദുരന്തം അരങ്ങേറിയിരിക്കുന്നത്. ചൈന എയ്ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login