ചൈനയില്‍ വീണ്ടും കുരിശുകള്‍ നീക്കം ചെയ്തു

ചൈനയില്‍ വീണ്ടും കുരിശുകള്‍ നീക്കം ചെയ്തു

വെന്‍സൗ: ചൈനയിലെ ഷിജിയാങ് പ്രവിശ്യയില്‍   കുരിശുകള്‍ വീണ്ടും നീക്കം ചെയ്തു. 18 കുരിശുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നീക്കം ചെയ്തത്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നുള്ളതിന്റെ സൂചനയാണിതെന്ന് ഈ മേഖലയില്‍ താമസിക്കുന്ന ക്രൈസ്തവര്‍ പറഞ്ഞു.

ചൈനീസ് ഭരണകൂടത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് 2013 മുതലാണ് കുരിശുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്. ഇതിനോടകം 1,500 ഓളം കുരിശുകള്‍ നീക്കം ചെയ്തു കഴിഞ്ഞു. ഇതിനെതിരെ സഭാംഗങ്ങളില്‍ പലരും രംഗത്തു വരികയും നിരവധി പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

You must be logged in to post a comment Login