ചൈനയില്‍ 14 ക്രിസ്ത്യാനികള്‍ക്ക്‌ തടവു ശിക്ഷ

ചൈനയില്‍ 14 ക്രിസ്ത്യാനികള്‍ക്ക്‌ തടവു ശിക്ഷ

download (2)ബെയ്ജീംങ്ങ്: സര്‍വ്വശക്തിയുള്ള ദൈവത്തിന്റെ സഭയിലെ 14 അംഗങ്ങളെ ചെനീസ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. 18 മാസവും മൂന്നു വര്‍ഷവുമാണ് കുറ്റവാളികള്‍ക്ക് തടവില്‍ കഴിയേണ്ടത്. ബെയ്ജിങ്ങില്‍ നിരോധിക്കപ്പെട്ട ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരെയുള്ള രൂക്ഷവിമര്‍ശനം കുറച്ചു നാളായ് ഉയര്‍ന്നു വരുകയാണ്.

ജൂലൈ 25നാണ് അഞ്ച് അംഗങ്ങളെ കപടമത പ്രചാരം നടത്തിയതിന്റെ പേരില്‍ കുറ്റക്കാരായി വടക്കുകിഴക്കന്‍ നഗരമായ പന്‍ജിനിലെ കോടതി വിധിക്കുന്നത്. സെന്‍ട്രല്‍ ഹുബെയ് പ്രൊവിന്‍സിലെ കോടതിയില്‍ വച്ചു നടന്ന വിചാരണയില്‍ ഒന്‍പതു പേരെ കൂടി കുറ്റക്കാരായി കോടതി വിധിച്ചിരുന്നു. കപടമതങ്ങളുടെ സഹായത്തോടെ നിയമങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ അട്ടിമറി നടത്തി എന്നാരോപിച്ചാണ് ഇവരെ കുറ്റക്കാരായി കോടതി വിധിച്ചത്. രണ്ടു വിചാരണകളിലും ഇവരുടെ കൈകളില്‍ നിന്ന് സര്‍വ്വശക്തിയുള്ള ദൈവത്തിന്റെ സഭയെ പ്രചരിപ്പിക്കുന്നതിനായിട്ടുള്ള വീഡിയോകളും, ബുക്കുകളും മറ്റും കണ്ടെത്തി. വിശ്വാസികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെന്നും റിക്രൂട്ട് ചെയ്തുവെന്നും ഒന്‍പതു പേരുടെ വിധി പ്രസ്താപനയ്ക്ക് ശേഷം സിഗൂയി കൗണ്‍ഡി കോടതി പറഞ്ഞു.

You must be logged in to post a comment Login