ചൈന ഗവണ്‍മെന്റ് G20 ന്റെ പേരില്‍ പളളികള്‍ അടച്ചുപൂട്ടുന്നു

ചൈന ഗവണ്‍മെന്റ് G20 ന്റെ പേരില്‍ പളളികള്‍ അടച്ചുപൂട്ടുന്നു

ബെയ്ജിംങ്: ചൈന ഗവണ്‍മെന്റ് ഹാങ്ചൗ നഗരത്തിലെ പള്ളികള്‍ അടച്ചുപൂട്ടുന്നു. G 20 ഉച്ചകോടി നടക്കുന്നതിന്റെപേരില്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ പള്ളികള്‍ അടച്ചുപൂട്ടുന്നത്. സെപ്തംബറിലാണ് രണ്ടു ദിവസം നീണ്ടുനില്ക്കുന്ന ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി സമാപിച്ച് നാലു ദിവസം വരെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുമുണ്ട്.

സമ്മേളനത്തിന്റെ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കാരണമായി പറയുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള അടിസ്ഥാനമില്ലാത്ത നീക്കമാണ് ഇതെന്ന് ക്രിസ്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് അഭിഭാഷകന്‍ ലി അഭിപ്രായപ്പെട്ടു.

ഹാങ്ചൗവില്‍ രണ്ട് മില്യന്‍ പ്രൊട്ടസ്റ്റന്റുകാരും രണ്ട് ലക്ഷത്തോളം കത്തോലിക്കരുമുണ്ട്.

You must be logged in to post a comment Login