ചൈന മഹത്തായ രാഷ്ട്രമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ചൈന മഹത്തായ രാഷ്ട്രമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുപോലെ ചൈനയുടെ വളര്‍ന്നുവരുന്ന ശക്തിയോര്‍ത്ത് മറ്റ് രാഷ്ട്രങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്നും സംവാദത്തിലൂടെ സമാധാനത്തിന്റെ സംതുലിതാവസ്ഥ തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹോംങ് കോംഗ് കേന്ദ്രമായുള്ള ഏഷ്യ ടൈംസ് ഓണ്‍ ലൈന്‍ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതല്‍ക്കേ ചൈന തന്നെ ആകര്‍ഷിച്ചിരുന്നു. ഒരു രാജ്യം എന്നതിലുപരി മഹത്തായ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് ചൈന. പാപ്പ പറഞ്ഞു.

You must be logged in to post a comment Login