ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവരാജ്യമാകുമോ?

ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവരാജ്യമാകുമോ?

ബെയ്ജിംങ്: 2030 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമോ? മാറും എന്നാണ് ഓഎംഎഫ് ഇന്റര്‍നാഷനലിന്റെ അവകാശവാദം. റോഡ്‌നി പെന്നിംഗ്ടണ്‍ എന്ന വ്യക്തി നടത്തിയ ഗവേഷണമാണ് ഈ അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്.

ചൈനയിലെ വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ് ഈ പഠനമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ചൈനയില്‍ ഓരോ വര്‍ഷവും ക്രൈസ്തവവിശ്വാസികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവുണ്ടാകുന്നുണ്ട്.

1980 ല്‍ മൂന്നു മില്യന്‍ ക്രൈസ്തവരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. 2010 ല്‍ അത് 58 മില്യനായി .  2025 ല്‍ 255 മില്യനാകും. ഗവേഷകന്‍ പറയുന്നു.

You must be logged in to post a comment Login