ചൊവ്വാഴ്ച ഫ്രാന്‍സിസ് പാപ്പ അസ്സീസിയിലേക്ക്

ചൊവ്വാഴ്ച ഫ്രാന്‍സിസ് പാപ്പ അസ്സീസിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായുള്ള ലോക പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കെടുക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൊവ്വാഴ്ച അസ്സീസിയിലേക്ക് തിരിക്കും. അവിടെ വച്ച് കാന്റെബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുമായും, കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കിയായ ബെര്‍ത്തലോമിയോയുമായും പാപ്പ കൂടിക്കാഴ്ച നടത്തും.

പിന്നീട് തൊട്ടടുത്ത ദിനത്തില്‍, ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പൊതു പരിപാടിയില്‍ പാപ്പ സംബന്ധിക്കും. ശനിയാഴ്ച പോള്‍ ആറാമന്‍ ഹാളില്‍ ജൂലൈ 14 നടന്ന നീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പാപ്പ കാണും. നേരത്തെ തീരുമാനിച്ചിട്ടുറപ്പിച്ചിട്ടുള്ള പല സന്ദര്‍ശനങ്ങള്‍ക്കും ശേഷം ഞായറാഴ്ച പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും.

You must be logged in to post a comment Login