ചോരയില്‍ കുതിര്‍ന്ന ക്രിസ്മസ്

കിന്‍ഷാസാ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ മൂന്നു സ്ഥലങ്ങളില്‍ രക്തം പുരണ്ട ക്രിസ്മസായിരുന്നു ഇത്തവണത്തേത്. ബെനി പ്രവിശ്യയിലെ മൂന്ന് ഇടങ്ങളില്‍ നടന്ന കൂട്ടക്കുരുതിയില്‍ അമ്പതുപേരാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഡിസംബര്‍ 24 നായിരുന്നു ദുരന്തം. വെംബാ, മുക്കോക്കോ, മ്യാന്‍ഗോസാ എന്നിവിടങ്ങളിലാണ് ഗറില്ലാ ആക്രമണം ഉണ്ടായത്. മൂന്ന് സ്ഥലങ്ങളില്‍ ഒരുമിച്ച് ആക്രമണം നടന്നത് ഇതാദ്യമായാണ്. ഉര്‍ബി ഈറ്റ് ഓര്‍ബി സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കോംഗോയിലെ സമാധാനത്തിന് വേണ്ടി ശബ്ദിച്ചിരുന്നു.

You must be logged in to post a comment Login