“ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മടിക്കേണ്ട;” വൈദികർക്ക്പാപ്പയുടെ സന്ദേശം

“ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മടിക്കേണ്ട;” വൈദികർക്ക്പാപ്പയുടെ സന്ദേശം

esq-pope-style-1213-xl“ഈശോയുടെ നാമത്തിൽ നാം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഫലമായി നമ്മുക്കുണ്ടാകുന്ന വിഷമതകളിലും അശുദ്ധികളിൽനിന്നും അവിടുന്നുതന്നെ നമ്മെ ശുദ്ധീകരിക്കും”. പെസഹാദിനത്തിൽ സെന്റ്പീറ്റർസ്ബസിലിക്കയിൽ വച്ച് നൽകിയ സന്ദേശത്തിലാണ് പാപ്പ വൈദികരോട്ഇപ്രകാരം ആഹ്വാനം ചെയ്തത്.
ദൈവത്തിന്പ്രീതീകരമായ രീതിയിൽ ജനങ്ങളെ വാർത്തെടുകാൻ നാം നടത്തുന്ന ശ്രെമങ്ങൾ അവിടുത്തേക്ക് അറിയാമെന്നും നമ്മുടെയെല്ലാ പ്രവർത്തനങ്ങളിലും അവിടുത്തെ പ്രത്യേകമായ സഹായമുണ്ടാകുമെന്നും പാപ്പ വൈദികരോട്പറഞ്ഞു.
തങ്ങളുടെ അനുദിന ആത്മീയപ്രവർത്തനങ്ങളിൽ മടുപ്പുതോന്നാതിരിക്കുവാൻ വൈദികർ പ്രത്യേകം ജാഗരൂഗരായിരികണം. ഇത്തരത്തിലുള്ള അവസരങ്ങളിൽ തങ്ങളെതന്നെ ദൈവത്തിന്സമർപ്പിച്ചുകൊണ്ട് വീണ്ടും ഊർജ്ജസ്വലരായി തീരുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം.
പുതുജീവിതത്തിലേക്ക്പ്രവേശിക്കുന്ന വധൂ-വരൻമാരുടെ സന്തോഷത്തിലും മാമ്മോദീസ സ്വീകരിക്കുവാനെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ പുഞ്ചിരിയിലും ഗികളുടെ സഹനങ്ങളിലും പങ്കുചേരുവാൻ മടുപ്പേതും കൂടാതെ വൈദികർക്ക്സാധിക്കണം. “ജനങ്ങളിലേക്കിറങ്ങിചെല്ലുവാൻ മടിച്ച വൈദികർ തങ്ങളുടെ മുറികളിലേക്ക് ഒതുങ്ങികൂടുന്നതു മൂലമാണ് വിശ്വാസകൾ സഭ ഉപേക്ഷിച്ച്പോകുന്ന സാഹചര്യം ഉണ്ടാകുന്നത്”.
“ഒരുവ്യക്തിയുടെവ്യക്തിത്വത്തെ അയാളുടെ കാലുകൾ നോക്കിയാൽ മനസിലാക്കാം .നമ്മുടെ കാലുകളിൽ കാണപെടുന്ന മുറിവുകളും ചതവുകളും അഴുക്കുകളുമെല്ലാം നഷ്ട്ടപെട്ടുപോയ കുഞ്ഞാടിനെ ദൈവത്തിലേക്ക്തിരിച്ചെത്തിക്കുവാൻ നാം നടത്തിയ പ്രവർത്തനങ്ങളുടെ അടയാളങ്ങളാണ്”. അതിനാൽ അവയെ എല്ലാം ദൈവം തന്നെ കഴുകി വിശുദ്ധീകരിക്കുമെന്നും പാപ്പ പറഞ്ഞു..

You must be logged in to post a comment Login