ജനങ്ങളില്‍ കെട്ടിയേല്‍പ്പിക്കേണ്ട ഒന്നല്ല സത്യം; ഫ്രാന്‍സിസ് മാര്‍പാപ്പ

ജനങ്ങളില്‍ കെട്ടിയേല്‍പ്പിക്കേണ്ട ഒന്നല്ല സത്യം; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹം, വിശ്വസനീയമായ ബന്ധം എന്നിവയിലൂടെയാണ് ലോകത്തില്‍ ദൈവത്തെ ലോകത്തില്‍ പടര്‍ത്തേണ്ടത്. മറിച്ച് ജനങ്ങളില്‍ സത്യത്തെ അടിച്ചേല്‍പ്പിക്കുന്നതിലൂടെയല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളോട് പറഞ്ഞു.

തങ്ങളുടെ ചരിത്രത്തെക്കുറിച്ചും, ലക്ഷ്യത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ള ആളുകള്‍ തമ്മിലുള്ള കൂട്ടിമുട്ടലുകളിലൂടെയാണ് ദൈവത്തെ പ്രഘോഷിക്കുന്നത്. കാരണം ദൈവം ജീവിക്കുന്ന വ്യക്തിയാണ്, വെറുമൊരു ആശയമല്ല, പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ സന്ദേശം ലോകത്തിന് പകരേണ്ടത് ലളിതവും യഥാര്‍ത്ഥവുമായ സാക്ഷ്യത്തിലൂടെയാണ്. ക്രൂശിതനായ ക്രിസ്തു മൂന്നാം നാള്‍ ഉയര്‍ത്തു. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്. എന്നാല്‍ ആ രഹസ്യം നമ്മില്‍ തന്നെ വയ്ക്കുകയല്ല ചെയ്യേണ്ടത്. അത് മറ്റുള്ളവരിലേക്ക് എത്തിക്കുക കൂടി വേണം. വി. പൗലോസ് അപ്പസ്‌തോലന്‍ തിമോത്തിയൂസിന് എഴുതിയ ലേഖനം ഉദ്ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു.

നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവിടുന്ന് നിങ്ങളെ സത്യമായും സ്‌നേഹിക്കുന്നു. ജീവിതത്തില്‍ മുറിവുകളും നിരാശയുമല്ലാതെ അവിടുത്തേയ്ക്ക് പ്രവര്‍ത്തിക്കുവാനുള്ള അവസരം നല്‍കൂ. അവിടുന്ന് നിങ്ങളെ നിരാശരാക്കുകയില്ല. മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login