ജനങ്ങളെ നിശബ്ദരാക്കരുതെന്ന് ഫിലിപ്പീന്‍സ് മെത്രാന്‍മാര്‍

ജനങ്ങളെ നിശബ്ദരാക്കരുതെന്ന് ഫിലിപ്പീന്‍സ് മെത്രാന്‍മാര്‍

archഫിലിപ്പിയന്‍സിലെ മിന്‍ഡിയാനോയില്‍ ബങ്ക്‌സമാരോ നിയമത്തിനെതിരെ പോരാടുന്ന ജനങ്ങളെ നിശബ്ദരാക്കുവാന്‍ സര്‍ക്കാര്‍ ശ്രമികരുതെന്നും അത്തരമൊരു നീക്കം രാജ്യത്തെ സമാധാനപരമായ അന്തരീക്ഷത്തെ ദോഷമായി ബാധികുമെന്നും കാത്തോലിക ബിഷപ്പ് കോണ്‍ഫറന്‍സ് തലവനായ ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വിലിജസ്. ‘ബങ്ക്‌സമാരോ നിയമത്തിനെതിരെ പോരാടുന്ന വിവിധ ക്രൈസ്തവ, സാംസ്‌കാരിക സംഘടനകളെ സര്‍ക്കാര്‍ അവഗണികരുത്. ഒരു കൂട്ടര്‍ക്ക് മാത്രം അഭികാമ്യമായ നിയമം നടപിലാക്കുന്നത് രാജ്യത്ത് കലഹങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകും’.

ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് ബങ്ക്‌സമാരോ പ്രവണതയെ കുറിച്ച് തനിക്കുള്ള ആശങ്കയും പങ്കു വച്ചു. ‘ആയുധദാരികളും അപകടകാരികളുമായ അവര്‍, ഒരു രാജ്യത്ത് എന്തുമാത്രം ദുരിതങ്ങള്‍ സൃഷ്ടികാമെന്നത് നമ്മുക്ക് കാണിച്ചു തന്നു. എം.ഐ.എല്‍.എഫ് സംഘടന ഈ കൂട്ടരെ നിയന്ത്രിച്ച് നിര്‍ത്തികൊള്ളാമെന്ന് ഉറപ്പ് തന്നിട്ടുടെങ്കിലും അതത്ര എളുപ്പമാവുകയില്ല’. ബങ്ക്‌സമാരോ നിയമത്തിന് കീഴില്‍ മിന്‍ഡിയാനോയിലെ പരമ്പാരഗത സംഘടനകളുടെ ഭാവിയെന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ചരിത്ര രേഖകള്‍ കൂട്ടുപിടിച്ച് ചില ബങ്ക്‌സമാരോ വാദികള്‍ നടത്തുന്ന അവകാശവാദങ്ങള്‍ ആളുകളെ കബിളിപ്പിക്കുവാനുള്ളതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘ചരിത്രത്തെ കൂട്ടുപിടിച്ച് വസ്തുതകളെ വളച്ചൊടിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയെ ഉള്ളു. ഇത്തരം നിയമങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പണ്ടേ തള്ളികളഞ്ഞതാണ്’..

You must be logged in to post a comment Login