ജനപ്രതിനിധികള്‍ നന്മയുടെ മാതൃകകളാവണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ജനപ്രതിനിധികള്‍ നന്മയുടെ മാതൃകകളാവണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതു സമൂഹത്തിന്‌ നന്മയും സേവനവും സമ്മാനിക്കുന്നവരാവണം ജനപ്രതിനിധികളെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി പാസ്റ്ററല് കൗണ്‍സില്‍ യോഗവും എംഎല്‍എ മാര്‍ക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമര്‍പ്പണമനോഭാവത്തോടുകൂടി സേവനം ചെയ്യാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം. തിരസ്‌കരിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകളില്‍ സജീവമാകണം. പ്രസംഗിക്കുന്നവര്‍ പ്രാവര്‍ത്തീകമാക്കുന്നവരുമാകണം. മാര്‍ ആലഞ്ചേരി പറഞ്ഞു.

പങ്കാളിത്ത സ്വഭാവം വര്‍ദ്ധിപ്പിച്ചു കൂട്ടായ്മയോടെ സഭയുടെയും രാജ്യത്തിന്റെയും പുരോഗതിയില്‍ കൈകോര്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും കര്‍ദിനാള്‍ ഓര്‍മ്മപ്പെടുത്തി.

സമ്മേളനത്തില്‍ എം എല്‍ എ മാരായ പി.ടി തോമസ്, റോജി എം ജോണ്‍, ഹൈബി ഈഡന്‍, ബി.ഡി ദേവസി, കെ.ജെ മാക്‌സി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

കലൂര്‍ റിന്യൂവെല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സഹായമെത്രാന്മാരയാ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ.ഷാജി പുതുവ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ജോയിന്റ് സെക്രട്ടറി റെന്നി ജോസ്, നിര്‍വാഹണ സമിതി അംഗങ്ങളായ ആന്റണി പട്ടശ്ശേരി, ഷാഗിന്‍ കണ്ടെത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ മികവു തെളിയിച്ച സിസ്റ്റര്‍ ജിസ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ദേവസിക്കുട്ടി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

You must be logged in to post a comment Login