ജപമാലയേന്തി, സുവര്‍ണതാരമായി സിമോണി…

ജപമാലയേന്തി, സുവര്‍ണതാരമായി സിമോണി…

റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ തന്റെ ആദ്യ സ്വര്‍ണം സ്വന്താമാക്കിയ പത്തൊന്‍പതുകാരിയായ സിമോണി ബൈല്‍സ് അമ്മ നല്‍കിയ ഒരു വെളുത്ത ജപമാല എപ്പോഴും തന്റെ ജിം കിറ്റില്‍ കൊണ്ടു നടക്കുന്നു. ഇക്കാര്യം അസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിമോണി വെളിപ്പെടുത്തിയത്.

‘എന്റെ അമ്മ നെല്ലിയാണ് പള്ളിയില്‍ നിന്ന് ആ ജപമാല വാങ്ങിത്തന്നത്. മത്സരങ്ങള്‍ക്കു മുമ്പ് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആ കൊന്ത ഉപയോഗിക്കാറില്ല. സാധാരണരീതിയിലാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ആ ജപമാല എന്റെ ബാഗില്‍ ഉണ്ടാകും, എപ്പോഴും!’: സമോണി പറയുന്നു.

ഞായറാഴ്ചകളില്‍ മുടങ്ങാതെ കുര്‍ബാനയില്‍ സംബന്ധിക്കുന്ന സിമോണി വലിയ മത്സരങ്ങള്‍ക്കു മുമ്പ് കായിക താരങ്ങളുടെ മധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ രൂപത്തിനു മുമ്പില്‍ പതിവായി മെഴുകുതിരി കത്തിക്കാറുണ്ട്.

You must be logged in to post a comment Login