ജപമാല എങ്ങനെ ചൊല്ലണം?

ജപമാല എങ്ങനെ ചൊല്ലണം?

എല്ലാ കത്തോലിക്കരുടെയും പ്രാര്‍ത്ഥനയാണ് ജപമാല. എന്നാല്‍ നമ്മുടെ ജപമാല പ്രാര്‍ത്ഥനകള്‍ എങ്ങനെയുള്ളതാണ്?

സത്യത്തില്‍ നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണ് ജപമാല പ്രാര്‍ത്ഥന. അതൊരിക്കലും അധരവ്യായാമമായി വേഗത്തില്‍ ചൊല്ലിതീര്‍ക്കാനുള്ളതല്ല. ഫാ. ബേസില്‍ കോലെ എന്ന ഡൊമിനിക്കന്‍ വൈദികന്‍ പറയുന്നു.

അത് നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ കൃപകള്‍ വര്‍ഷിക്കുന്നു. പോര്‍ട്ട്‌ലാന്റിലെ റോസറി സെന്ററിന്റെ തലവനായ ഇദ്ദേഹം ജപമാലയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയുമാണ്.

ജപമാല വഴി നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതിന് ചരിത്രം സാക്ഷിയാണ്. തിന്മയ്‌ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ജപമാല. ജപമാല വിശ്വാസത്തോടെയും ഏകാഗ്രതയോടെയും പ്രാര്‍ത്ഥിക്കുന്ന ഒരാളെ തിന്മയ്‌ക്കൊരിക്കലും ഉപദ്രവിക്കാനാവില്ല. ഒന്നിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒന്നിച്ചുനിലനില്ക്കും. അദ്ദേഹം പറയുന്നു.

കാരണം യഥാര്‍ത്ഥ പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്നു വരുന്നതാണ്. പലര്‍ക്കും ജപമാല എങ്ങനെയാണ് ചൊല്ലേണ്ടതെന്ന് അറിയില്ല. തിടുക്കത്തില്‍ ചൊല്ലി അവസാനിപ്പിക്കുകയാണ് പലരും. ജപമാലയിലെ രഹസ്യങ്ങളെ ധ്യാനിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. പരിശുദ്ധ കന്യക നമ്മുടെ  മധ്യസ്ഥയും സഹരക്ഷകയും അമ്മയും രാജ്ഞിയുമാണെന്ന് പലരും അതേപടി മനസ്സിലാക്കാത്തതാണ് ജപമാല പ്രാര്‍ത്ഥനയ്ക്ക് വേണ്ട വിധത്തിലുള്ള പരിഗണനകൊടുക്കാതെ പോകുന്നതിന് ഒരു കാരണം. അച്ചന്‍ പറഞ്ഞു.

ഓരോ രഹസ്യവും ചൊല്ലി അതിനെക്കുറിച്ച് ധ്യാനിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം കൊടുക്കണം. ജപമാല പ്രാര്‍ത്ഥന ഫലപ്രദമായി കുടുംബങ്ങളിലും സമൂഹത്തിലും ചൊല്ലേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു.

ഒരു പ്രത്യേക നിയോഗത്തിന് വേണ്ടി ഓരോ രഹസ്യവും കാഴ്ചവയ്ക്കുക. ധ്യാനിച്ചും സാവധാനത്തിലും ഓരോ ദശകവും ചൊല്ലുക. സമയമെടുത്ത് പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനയാണ് ജപമാല. ജപമാല ഭക്തിപൂര്‍വ്വവും ധ്യാനപൂര്‍വ്വവും ചൊല്ലുമ്പോള്‍ അത് വിവാഹജീവിതത്തെ ശക്തിപെടുത്തും. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ദയയോടും ക്ഷമയോടും കൂടി അത് കൈകാര്യം ചെയ്യാനും കഴിയും.

ജപമാല നമുക്ക് ആത്യന്തികമായി വലിയ കൃപകള്‍ നല്കുന്നു. ഫാ. ബേസില്‍ കോലെ ഉപസംഹരിച്ചു.

ബി

You must be logged in to post a comment Login