ജപമാല ഭക്തര്‍ക്ക് മാതാവ് നല്കുന്ന വാഗ്ദാനങ്ങള്‍

ജപമാല ഭക്തര്‍ക്ക് മാതാവ് നല്കുന്ന വാഗ്ദാനങ്ങള്‍

1917, ജൂലൈ മാസം ഫാത്തിമായില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് താന്‍ വീണ്ടും വരുമെന്നും ലോകത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനായി ആദ്യ ശനിയാഴ്ചകള്‍ മാറ്റിവയ്‌ക്കേണ്ട ആവശ്യകതയെക്കുറിച്ച് വെളിപ്പെടുത്തുമെന്നും അന്ന് മാതാവ് കുട്ടികള്‍ക്ക് വെളിപ്പെടുത്തി.

പിന്നീട് 1925ല്‍ സ്‌പെയിനിലെ ഡൊറോത്തിയ കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിയായ്ക്ക് പ്രത്യക്ഷപ്പെട്ട് ആദ്യ ശനിയാഴ്ചകളിലെ പാപവിമോചന ദൗത്യത്തെക്കുറിച്ച് അവരെ ഓര്‍മ്മിപ്പിച്ചു. അഞ്ചുമാസാദ്യ ശനിയാഴ്ചകള്‍ ജപമാല ചൊല്ലി മാതാവിനൊപ്പം ചിലവഴിക്കുന്നതിലൂടെ ആധുനിക മനുഷ്യന്റെ പാപങ്ങള്‍ കീറിമുറിക്കുന്ന മാതാവിന്റെ ഹൃദയ വേദനയെ നാം ശമിപ്പിക്കുന്നു.

സിസ്റ്റര്‍ ലൂസിയായ്ക്ക് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയത് ഇക്കാര്യങ്ങളാണ്.
‘അഞ്ചുമാസാദ്യ ശനിയാഴ്ചകള്‍ ഇപ്രകാരം ആചരിക്കുന്നവരുടെ മരണസമയത്ത് ഞാന്‍ തുണയായിരിക്കും. അവരുടെ മോക്ഷത്തിനു ഞാന്‍ മദ്ധ്യസ്ഥയായിരിക്കും. അതു കൊണ്ട് നിങ്ങള്‍ മാനസാന്തരപ്പെടുക, കുമ്പസാരികുക, വിശുദ്ധ കുര്‍ബാന സ്വീകരിക്കുക. ഏകാഗ്രതയോടെയും ഭക്തിയോടെയും ജപമാല രഹസ്യങ്ങള്‍ ധ്യാനിക്കുക. ജപമാലയുടെ രഹസ്യങ്ങള്‍ ധ്യാനിച്ചു കൊണ്ട് പതിനഞ്ചു നിമിഷം നിങ്ങള്‍ എന്റെയൊപ്പം ചിലവഴിക്കുക.’

ഇത്തരത്തില്‍ മാസാദ്യ ശനിയാഴ്ചകള്‍ മാതാവിനൊപ്പം ചിലവഴിക്കുന്നതിലൂടെ നാം അവിടുത്തെ ഹൃദയത്തിന് സാന്ത്വനം നല്‍കുകയും, അതുവഴി നമ്മുടെ മോക്ഷത്തിന് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്.

നീതു മെറിന്‍

You must be logged in to post a comment Login