ജപമാല രാജ്ഞിയെ കൂട്ടു പിടിച്ച് വിജയത്തേരിലേറാം

ജപമാല രാജ്ഞിയെ കൂട്ടു പിടിച്ച് വിജയത്തേരിലേറാം

മറ്റാരോടും e364e54909137f34c0363ef6eea3431aപറയാതെ മനസ്സില്‍ തിങ്ങിനില്‍ക്കുന്ന നൊമ്പരങ്ങളും ആരോടും പ്രകടിപ്പിക്കാനാകാത്ത പരിഭവങ്ങളും പരാതികളുമൊക്കെ പലപ്പോഴും നാം പങ്കു വെയ്ക്കുക അമ്മമാരോടാണ്. അമ്മയുടെ മടിത്തട്ടിലെ ചൂടു നല്‍കുന്ന ആശ്വാസം അനുഭവിക്കാത്ത മക്കളുണ്ടാവില്ല. മക്കളുടെയെല്ലാം സങ്കടങ്ങള്‍ കേള്‍ക്കുന്ന ഒരു സ്വര്‍ഗ്ഗീയ അമ്മ നമുക്കുണ്ടെന്നുള്ളത് എത്ര ആനന്ദമാണ് നല്‍കുന്നത്. അമ്മയോടു പ്രാര്‍ത്ഥിക്കാന്‍ ജപമാല എന്ന വജ്രായുധവും നമുക്കുണ്ട്. കത്തോലിക്കാ സഭ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസമാണിന്ന്.

‘വിജയത്തിന്റെ രാജ്ഞിയുടെ തിരുനാള്‍ ദിനം’ എന്നാണ് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം അറിയപ്പെട്ടിരുന്നത്. ഗ്രീക്കിലെ ലെപ്പന്റോ നഗരത്തിലുള്ള ക്രിസ്ത്യാനികള്‍ ഒട്ടോമന്‍ സാമ്രാജ്യത്തിനെതിരെ മാതാവിന്റെ മാദ്ധ്യസ്ഥത്താല്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായിട്ടായിരുന്നു ഇത്. പയസ് അഞ്ചാമന്‍ മാര്‍പാപ്പയാണ് വിജയത്തിന്റെ രാജ്ഞിയുടെ തിരുനാള്‍ ആരംഭിച്ചത്. 1573 ല്‍ ഗ്രിഗറി 13-ാമന്‍ മാര്‍പാപ്പ ‘പരിശുദ്ധ ജപമാലയുടെ തിരുനാള്‍’ എന്ന് ഇതിനെ പുനര്‍നാമകരണം ചെയ്തു. ജപമാല രാജ്ഞിയെക്കുറിച്ച് ഏറ്റവുമധികം ചാക്രിക ലേഖനങ്ങള്‍ എഴുതിയത് ലിയോ 13-മന്‍ മാര്‍പാപ്പയാണ്. 11 ചാക്രിക ലേഖനങ്ങള്‍ ഈ വിഷയത്തില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധികളും കൊടുങ്കാറ്റുകളും ജീവിതം ദു:സ്സഹമാക്കുമ്പോള്‍ അവയ്ക്കു മേല്‍ വിജയം നേടാന്‍ ജപമാല രാജ്ഞിയുടെ മാദ്ധ്യസ്ഥം നമുക്ക് കരുത്തു പകരുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ജപമാല രാജ്ഞിയുടെ ഈ തിരുനാള്‍ ദിനത്തില്‍ മാത്രമല്ല എപ്പോഴും കൂട്ടുപിടിക്കാവുന്നതാണ് മാതാവിന്റെ മാദ്ധ്യസ്ഥം. സാത്താനെതിരെ വിജയം വരിക്കാനുള്ള ഏറ്റവും വലിയ ആയുധവുമാണ് ജപമാല. വാത്സല്യനിധിയായ ആ അമ്മയുടെ തണലില്‍ നാം എന്നും സുരക്ഷിതരായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കൂടെയിരിക്കാനും കൈപിടിച്ചു നടത്താനും ആ സ്വര്‍ഗ്ഗീയ അമ്മ എന്നും നമ്മോടൊപ്പമുണ്ടാകും.

 
അനൂപ

 

You must be logged in to post a comment Login