ജപ്പാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുമോ?

ജപ്പാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുമോ?

നിഗാത്ത:ജസ്റ്റോ ടാക്ക്യാമ ഉഗോനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ജപ്പാനിലെ കത്തോലിക്കാസമൂഹം. 2017 ലാണ് ചടങ്ങ് നടക്കുന്നത്.

ജസ്റ്റോ ടാക്ക്യാമ ഉഗോന്റെ ചരിത്രം ജപ്പാനിലെ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് എന്നാണ് കാരിത്താസ് ജപ്പാന്റെ പ്രസിഡന്റും നിഗാത്ത ആന്റ് വെര്‍ബൈറ്റിന്റെ മെത്രാനുമായ കിക്കുച്ചി പറഞ്ഞു. ഫ്യൂഡലിസ്റ്റും സമുറായിയുമായിരുന്നു ജസ്റ്റോ. പന്ത്രണ്ടാം വയസില്‍ ക്രൈസ്തവമതവിശ്വാസം സ്വീകരിച്ചു. ഈശോസഭക്കാരായ വൈദികരുമായുള്ള കണ്ടുമുട്ടലാണ് അതിന് വഴിയൊരുക്കിയത്.

ഒരു കൂട്ടം രക്തസാക്ഷികള്‍ എന്ന നിലയില്‍ അല്ലാതെ ഒറ്റപ്പെട്ട വ്യക്തി എന്ന നിലയില്‍ വിശുദ്ധപദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റോ.

127 മില്യന്‍ ജനസംഖ്യയുള്ള ജപ്പാനില്‍ 0.3 ശതമാനമാണ് കത്തോലിക്കര്‍.

You must be logged in to post a comment Login