ജപ്പാനീസ് സമുറായ് വിശുദ്ധപദവിയിലേക്ക്…

ജപ്പാനീസ് സമുറായ് വിശുദ്ധപദവിയിലേക്ക്…

ക്രിസ്തുവിനു വേണ്ടി ജീവിച്ചു മരിച്ച ജപ്പാനീസ് സമുറായി തക്യയാമാ യുക്കോണ് വൈകാതെ കത്തോലിക്കാ വിശുദ്ധരുടെ ഇടയില് സ്ഥാനം നേടിയേക്കാം. യുക്കോണിന്റെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യമെന്ററി യുക്കോണ് ദ സമുറായി ഉടന് പുറത്തിറക്കും.

1552 ല് ജനിച്ച യുക്കോണ് വി ഫ്രാന്സിസ് സേവ്യറിന്റെയും തന്റെ സ്വന്തം പിതാവിന്റെയും കാലടികള് പിന്ചെന്നാണ് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചത്. ചായ സല്ക്കാരച്ചടങ്ങുകളുടെ മേല്നോട്ടക്കാരനും സമുറായിമാരുടെ ഗുരുവുമായിരുന്ന യുക്കോണ് അനേകം ശിഷ്യരെ ക്രൈസ്തവ മതത്തിലേക്ക് ആകര്ഷിച്ചു.

എന്നാല് വൈകാതെ ജപ്പാനിലുണ്ടായ ക്രൈസ്തവ പീഡനകാലത്ത് യുക്കോണ് നാടുകടത്തപ്പെട്ടു. 1641 ല് 300 ജപ്പാനീസ് മിഷണറിമാരോടൊത്ത് ഫിലിപ്പൈന്സിലെ മനിലയിലെത്തിയ യുക്കോണിന് ഫിലീപ്പീന്സിലെ സ്പാനിഷ് ജെസ്വീറ്റുകള് ഹൃദ്യമായ സ്വീകരണം നല്കി. 1615 ല് ഫിലിപ്പീന്സില് വച്ച് രോഗബാധിതനായി യുക്കോണ് അന്തരിക്കുകയാണുണ്ടായത്. എല്ലാവിധ സൈനിക ബഹുമതികളോടെയും സ്പാനിഷ് സര്ക്കാര് യുക്കോണിന് ക്രിസ്തീയാചാരപ്രകാരമുള്ള സംസ്കാരം നല്കി.

2016 ജനുവരി 21 ന് ഫ്രാന്സിസ് പാപ്പാ യുക്കോണിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാനുള്ള ഔദ്യോഗിക അനുമതി നല്കി.

 

ഫ്രേസര്

You must be logged in to post a comment Login