ജയില്‍വാസികള്‍ക്ക് കൂടുതല്‍ പരിഗണനയും സ്‌നേഹവും നല്കണം

ജയില്‍വാസികള്‍ക്ക് കൂടുതല്‍ പരിഗണനയും സ്‌നേഹവും നല്കണം

നെയ്‌റോബി: വളരെ മോശമായ അന്തരീക്ഷത്തില്‍ നിന്ന് വന്നവരായതിനാല്‍ ജയില്‍വാസികള്‍ക്ക് കൂടുതലായി ആത്മീയപോഷണവും പരിഗണനയും സ്‌നേഹവും വേണം. 1961 മുതല്‍ ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന ബെനഡിക്ടന്‍ വൈദികന്‍ ഫാ. പീറ്റര്‍ മീന്‍ബര്‍ഗിന്റേതാണ് ഈ വാക്കുകള്‍.

എണ്‍പത്തിയേഴുകാരനായ ഇദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ആഫ്രിക്കയ്ക്ക് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ്. ജയില്‍വാസികളുടെ ജീവിതങ്ങളെ ക്രിയാത്മകമായ രീതിയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഫരാജ ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

ജയില്‍വാസികളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള കിന്റര്‍ഗാര്‍ട്ടന്‍, അന്തേവാസികള്‍ക്ക് തയ്യല്‍ പരിശീലനം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ജയില്‍ മിനിസ്ട്രി കൂടാതെ യുവജനങ്ങളുടെ ശാക്തീകരണവും അച്ചന്റെ പ്രിയപ്പെട്ട മേഖലയാണ്.

ഇസിനിയായില്‍ 24 ഹെക്ടര്‍ സ്ഥലം വാങ്ങി അവിടെ ഹൈടെക്ക് മാതൃകയിലുള്ള ട്രെയിനിങ ഫാം ആരംഭിച്ചിട്ടുമുണ്ട്. കൃഷിയില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ക്കുവേണ്ടിയുള്ളതാണിത്.

You must be logged in to post a comment Login