ജയില്‍ മോചിതരും സഭയുടെ ഭാഗം തന്നെ; കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്

ജയില്‍ മോചിതരും സഭയുടെ ഭാഗം തന്നെ; കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്

വെസ്റ്റ്മിനിസ്റ്റര്‍: മുന്‍പ് തടവ് ശിക്ഷ അനുഭവിച്ചവര്‍ക്ക് സമൂഹത്തിലേക്ക് തിരികെ വരാനും വിശ്വാസത്തില്‍ ആഴപ്പെടാനുമുള്ള അവസരം നല്‍കിക്കൊണ്ട് ഇടവകാംഗങ്ങളും കത്തോലിക്ക സഭയും ജയില്‍ മോചിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് പറഞ്ഞു.

അവരെ ഒറ്റപ്പെടുത്താതെ പിന്തുണയ്ക്കുന്നതിനുള്ള കടമ നമുക്കുണ്ട്. ഇത്തരത്തില്‍ അവരെ സ്വാഗതം ചെയ്യുന്നതിലൂടെ മാത്രമേ അവര്‍ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ നടപ്പിലാക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയുള്ളു. സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ജയില്‍ ചാപ്ലിന്‍മാരുടെ യോഗത്തില്‍ കര്‍ദ്ദിനാള്‍ നിക്കോളാസ് പറഞ്ഞു.

ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരായിട്ടും, സമൂഹത്തില്‍ തഴയപ്പെടുന്നവരുടെ പുന:രുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്ന ജയില്‍ ചാപ്ലിന്മാരുടെ പ്രയത്‌നങ്ങളെ കര്‍ദ്ദിനാള്‍ അഭിനന്ദിച്ചു.

You must be logged in to post a comment Login