ജര്‍മ്മനിയുടെ മനുഷ്യാവകാശ അവാര്‍ഡ് ഫിലിപ്പിയന്‍ സന്യാസിനിക്ക്

ജര്‍മ്മനിയുടെ മനുഷ്യാവകാശ അവാര്‍ഡ് ഫിലിപ്പിയന്‍ സന്യാസിനിക്ക്

sr-matutina-by-leon-dulceതെക്കന്‍ ഫിലിപ്പിയന്‍ പ്രദേശമായ മിന്‍ഡാനോയില്‍ ഖനനത്തിനെതിരെ നിലകൊണ്ട ബനഡിക്ടന്‍ സന്യാസിനി ഈ വര്‍ഷത്തെ ജര്‍മ്മനിയുടെ മനുഷ്യാവകാശങ്ങള്‍ക്കുള്ള വെയ്മാര്‍ അവാര്‍ഡ് ജേതാവായി.

സ്വന്തം ജീവനെതിരെയുള്ള ഭീഷണികളെ വകവയ്ക്കാതെ പാവങ്ങളെയും കര്‍ഷകരെയും സംരക്ഷിക്കുന്നതിനായി നിലകൊണ്ടതാണ് സിസ്റ്റര്‍ സ്റ്റെല്ലാ മറ്റുറ്റിനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ഭീഷണികള്‍ അവഗണിച്ച് പ്രവര്‍ത്തിച്ച പരിസ്ഥിസംരക്ഷകരുടെ പ്രയത്‌നങ്ങള്‍ ഫലം കണ്ടു എന്നാണ് സിസ്റ്റര്‍ മറ്റുറ്റിന പുരസ്‌കാരം ലഭിച്ചതിനു ശേഷം പ്രതികരിച്ചത്.

മിന്‍ഡാനോയിലെ ദരിദ്ര കുടുംബത്തില്‍ നിന്നുമാണ് സിസ്റ്റര്‍ വരുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്നവര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം നിലകൊള്ളും. തന്റെ ജീവിതം അവര്‍ക്കു വേണ്ടി മാറ്റി വച്ചതാണ്, സിസ്റ്റര്‍ പറഞ്ഞു.

മിന്‍ഡാനോയില്‍ ഖനന കമ്പനികള്‍ നടത്തുന്നതിനെതിരെ പോരാടിയ വ്യക്തിയാണ് സിസ്റ്റര്‍.

സമ്മാനതുകയായി ലഭിക്കുന്ന 2,500 യൂറോ തങ്ങളുടെ സംഘടനയ്ക്കായി വിനയോഗിക്കാനാണ് സിസ്റ്ററുടെ പദ്ധതി.

You must be logged in to post a comment Login