ജറീസ് ഹൗറിയുടെ നിര്യാണത്തില്‍ അറബ് ക്രൈസ്തവര്‍ വിലപിക്കുന്നു

ജറീസ് ഹൗറിയുടെ നിര്യാണത്തില്‍ അറബ് ക്രൈസ്തവര്‍ വിലപിക്കുന്നു

ബെദ്‌ലഹേം: പാലസ്തീനിലെ പ്രമുഖ അല്മായനായ ജെറീസ് ഹൗറിയുടെ ആകസ്മിക മരണത്തില്‍ അറബ് ക്രൈസതവരും ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വിലപിക്കുന്നു. ഫെബ്രുവരി മൂന്നിന് റോമില്‍ വച്ചായിരുന്നു മരണം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനവേളയില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച സംഘത്തിന്റെ നേതാവായിരുന്നു കാത്തലിക് മെല്‍ക്കൈറ്റും ഇസ്രായേല്‍ പൗരനുമായ ജെറീസ് ഹൗറി. ക്രൈസ്തവ-മുസ്ലീം- യഹൂദ സംവാദങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. ഹോളിലാന്റിലെ കാത്തലിക് ബിഷപ്‌സ് അസ്ംബ്ലി അനുശോചനം അറിയിച്ചു.

You must be logged in to post a comment Login