ജറുസലേമില്‍ സര്‍വ്വമത പ്രാര്‍ത്ഥന

ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ ബന്ധങ്ങളില്‍ കൂടുതല്‍ ഐക്യം സാധ്യമാകുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ജറുസലേമില്‍ ജാഫാ ഗേറ്റിനു മുന്നില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന എല്ലാ മാസവും തുടര്‍ച്ചയായി ഉണ്ടാകുമെന്ന് പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കിയ ഹോളി ക്രോസ് വൈദികന്‍ റസ് മക്ഡല്‍ പറഞ്ഞു. പ്രാര്‍ത്ഥന വഴി ജനങ്ങളുടെ ഹൃദയങ്ങളിലും ചിന്താഗതിയിലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

You must be logged in to post a comment Login