ജാതകം

ജാതകം

jathkamജനിച്ചു വീഴുന്ന കുഞ്ഞിനു ജാതകം എഴുതുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് , അതിലെ കുറവുകൾ നീക്കാൻ പരിഹാരം ചെയ്യുന്നു.എന്നിട്ടും ജീവിതത്തിൽ ഒരിക്കലെങ്കിലും ദുരിതങ്ങൾ അനുഭവിക്കാത്ത മനുഷ്യരാരും ഈ ഭൂമിയിൽ ഇല്ലതാനും. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്ക്ക്് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു. സ്ത്രീയുടെയും പുരുഷന്റെയും ജീവന്റെ അംശങ്ങൾ ഒന്ന് ചേരുന്നതിന്റെ മുൻപ് ദൈവം ഒരാളുടെ ജീവിത ദൗത്യം നിശ്ചയിക്കുന്നു എന്നല്ലേ മുകളിൽ പറഞ്ഞ ദൈവ വചനം പറയുന്നത്?
ഒരു പാടു വളര്ന്നവരും ഓടി തളര്ന്നവരും ഒരു നിമിഷം ചിന്തിച്ചാൽ മനസിലാകും ഏല്ലാം മുൻപേ എഴുതിവച്ച തിരക്കഥ നമ്മൾ ആടി തീര്ക്കുകയായിരുന്നു എന്ന്. “വേഗം ഓടുകയോ തിടുക്കം കൂടുകയോ വേണ്ട” ഏന്നു തിരുവചനം പറയുന്നു. നീ ശാന്തമായി ഇരുന്നാൽ മതി കർത്താവു നിനക്ക് വേണ്ടി പൊരുതിക്കൊള്ളും എന്നും.

 
ജീവിതത്തിലെ ഏതൊരു ടേണിംഗ്‌ പോയിന്റും ദൈവം അനുവദിക്കുന്നത് മാത്രമാണ് അതിനു കാരണം ഒരുപക്ഷെ നമ്മുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ആകാം. ദൈവത്തിന്റെ ആഗ്രഹങ്ങള്ക്ക്ു കുറുകെ എന്റെ ആഗ്രഹങ്ങൾ വയ്ക്കുമ്പോള്‍ ആണല്ലോ ഏന്റെ ജീവിതത്തിൽ കുരിശു നിറയുന്നത്. ആഗ്രഹങ്ങളുടെയും ഇഷ്ടങ്ങളുടെയും എണ്ണം കൂടുമ്പോൾ കുരിശുകളുടെ എണ്ണവും പെരുകും.

 
നമുക്ക് ഇങ്ങനെ ഒന്ന് ഭാവന ചെയാം, നമ്മുടെ ഓരോരുത്തരുടെയും കുഞ്ഞു ജീവിതം ഏറിയാല്‍ നൂറു വര്ഷം, അതിനുമാപ്പുറത്തേക്ക് വളരെ വളരെ വിരളം. ചെറിയ കുട്ടിയായി ജനിച്ചു ഇന്നുവരെ ജീവിച്ചു, ഇന്ന് എത്ര കുരിശുകൾ ഏന്റെ ജീവിതത്തിൽ ഉണ്ട്. ജീവിതപങ്കാളി കുരിശാകാം ,മക്കളിൽ ഒരാളെങ്ങിലും കുരിശാകാം, ജീവിതപങ്കളിയുടെ വിയോഗവും ഭാരമേറിയ കുരിശാകം. പലപ്പോളും വൃദ്ധരായ മാതാപിതാക്കളും കുരിശാകാം.
ഇപ്പോൾ ഉള്ള കുരിശുകളെ മടിയിൽ വച്ച് നമുക്കൊന്നോമാനിക്കാം. ഈ ജീവിതം ഇങ്ങനെ തന്നെ ഞാൻ അനുഭവിക്കാൻ ദൈവം ഏന്നെ തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ ഭാര്യ മരിക്കുന്നതിനു പകരം അവന്റെ ഭാര്യ മരിച്ചിരുന്നെങ്കില്‍ അവന് ഭ്രാന്തനയേനെ, അഥവാ നശിച്ചു പോയേനെ. എനിക്കാ ഏകാന്തതയും നഷ്ടബോധവും സഹിക്കാൻ കഴിയും ഏന്നു ദൈവം എന്നിൽ വിശാസം അര്പിച്ചു. ആ വിശ്വാസം ഞാൻ കത്ത് സൂക്ഷിച്ചു. ഒരുവനെ ഏകാന്ത ജീവിതത്തിനു ക്ഷണിക്കുംബോളും ദൈവത്തിന്റെ ചിന്ത അവനു / അവള്ക്ക് അത് കഴിയും എന്നാണ്.. എന്നാൽ പലപ്പോഴും സമര്പിതർ കൂട്ടയവനെ ഉപേക്ഷിച്ചു കൂടു തേടി അലയുന്നു.

 
രോഗങ്ങളെയും നമുക്കിങ്ങനെ ഒരു വരമായി കാണാൻ ശ്രമിക്കാം ഇന്നലെ വരെ ആരോഗ്യവാനായി ഞാൻ ജീവിച്ചു. ഇന്ന് ഞാൻ രോഗിയാണ്. അതെ ഞാൻ രോഗിയാണ്. ദൈവം ഏന്നെ രോഗിയാകാൻ അനുവദിച്ചു. കാരണം ഇത് എന്റെ ഓഹരിയാണ് എന്റെ പാനപാത്രം.
സഹനങ്ങളിലും മരണത്തിലും കരയണമെന്നു ആരാണ് പഠിപ്പിച്ചത്? മരിക്കാൻ വേണ്ടി മാത്രം ജനിച്ച നമ്മൾ മരണത്തെ കൂടെ കൊണ്ട് നടക്കുന്നവർ നമ്മൾ. നല്ലകാലത്തോളം ഭൂമിയില്‍ ഇരിക്കാൻ ഒറ്റ മാർഗമേയുള്ളൂ” മാതാപിതാക്കളെ പരിരക്ഷികുക അതുപോലും ചെയ്യാതെ സ്വന്തം ജീവിതം കെട്ടിപടുക്കാൻ കടൽ നീന്തികടക്കുകയും ചാടികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നവര്‍ മരണം വിലക്ക് വാങ്ങുന്നവരാണ്.

 
ജീവിതം ഒരു കൊച്ചരുവിയാണ്…ലോകമാകുന്ന കടലിനെ ശുദ്ധീകരിക്കാൻ ദൈവം തന്റെ ജീവന്റെ അള്ത്താകരയില്നിന്നും ഒഴുക്കുന്ന നദി(ഏസക്കിയേൽ). അത് അതിന്റെ പാട്ടിന് ഒഴുകട്ടെ. നമ്മൾ വെറുതെ ദൈവസ്വരത്തിന്നനുസരിച്ചു നിന്ന് കൊടുത്താൽ മതി. നമ്മൾ ഏന്തിനാ സ്വന്തം ജാതകത്തിലെ പിഴകൾ തിരുത്താൻ കഴിയാത്ത മനുഷ്യരെകൊണ്ട് ജാതകം എഴുതിക്കുന്നതു, ധ്യാനഗുരുക്കന്മാരെ തേടി പോകുന്നത്? നിങ്ങളുടെ ഗുരു കൂടെയില്ലേ? ‘ശാന്തമാകുക ഞാൻ ദൈവമാണ് എന്നറിയുക’ ഏന്നു പറഞ്ഞവനെ മറ്റൊരാളിൽ തേടുന്നതെന്തിനു? നിന്റെ ദൈവം നിന്റെ കൂടെയുണ്ട്. അവനോടുകൂടി ഒഴുകുക. ഏല്ല കഷ്ടപ്പാടുകളും ദൈവം അനുവദിച്ചതെങ്കിൽ അത് സഹിക്കാനുള്ള കരുതും മാറ്റാനുള്ള വഴിയും അവിടുന്ന് തന്നെ തരും.

 

സച്ചു മെറിന     .

One Response to "ജാതകം"

  1. prince xavior   May 3, 2015 at 8:07 pm

    sachu, you are blessed one by holy spirit.don’t loose that blessing.keep on writing like these.you are remembering us the word of god( ecclesiastes chap.7:29, james chap.2:14,15)

You must be logged in to post a comment Login