ജാഫ്‌നയ്ക്ക് പുതിയ ബിഷപ്പ്

ജാഫ്‌ന: ശ്രീലങ്കയിലെ ജാഫ്‌ന രൂപതയുടെ പുതിയ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ജസ്റ്റിന്‍ ബെര്‍ണാര്‍ഡ് ജ്ഞാനപ്രകാശത്തിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 67 കാരനായ അദ്ദേഹം ജാഫ്‌നയിലെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൂനയിലെ പേപ്പല്‍ സെമിനാരിയിലാണ് തിയോളജി പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ ബിഷപ്പ് മാര്‍ തോമസ് സൗന്ദരനായകം വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

1886 ലാണ് ജാഫ്‌ന രൂപത സ്ഥാപിതമായത്.
. 59 ഇടവകകളിലായി 2 ലക്ഷത്തിലധികം കത്തോലിക്കര്‍ ഇവിടെയുണ്ട്.

You must be logged in to post a comment Login