ജാര്‍ഖണ്ഡില്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: ആദിവാസികള്‍ക്ക് മുന്‍തൂക്കമുള്ള ജാര്‍ഖണ്ഡില്‍ ലൂഥറന്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹം നിറയെ മുറിവുകളുമായി ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിലെ അബ്രാഹം സോരെങ്കിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്തി ഗ്രാമത്തില്‍ ശവസംസ്‌കാരം നടത്തി.

ക്രൈസ്തവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള പ്രദേശമാണ് കുന്തി. ഇവിടെ ഇരുപത്തിയഞ്ച് ശതമാനവും ക്രൈസ്തവരാണ്.

ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലുള്ള ഇവിടെ ക്രൈസ്തവര്‍ക്ക് നേരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഏററവും പുതിയതാണ് ഈ കൊലപാതകം. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ ഭാഗമായി മാത്രമേ ഈ കൊലപാതകത്തെ കാണാനാവൂ എന്ന് സുഭാഷ് കോണ്‍ഗാരി പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെ സംഘടിതമായ ആക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഏതുതരത്തിലുള്ള അക്രമവും അപലപനീയമാണ്. എന്നാല്‍ അത് മതത്തിന്റെ പേരിലുള്ളതാവുമ്പോള്‍ കൂടുതല്‍ അപലപനീയമാണ്. റാഞ്ചി സഹായമെത്രാന്‍ തിയോഡോര്‍ മാസ്‌ക്കരെന്‍ഹാസ് പറഞ്ഞു.

33 മില്യന്‍ ജനസംഖ്യയുള്ള ജാര്‍ഖണ്ഡില്‍ 1.4 മില്യന്‍ മാത്രമാണ് ക്രൈസ്തവര്‍. കൂടുതലും ദളിതരും അസ്പൃശ്യരെന്നും വിധിയെഴുതിയിട്ടുള്ള ആളുകളാണ്.

You must be logged in to post a comment Login