‘ജിഹാദികളുടെ ഇടയില്‍ നിന്നും മറ്റൊരു പൗലോസ് ഉണ്ടായേക്കാം’

ഫ്രാന്‍സ്: ജിഹാദികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവരുടെയിടയില്‍ നിന്നും ഒരുപക്ഷേ മറ്റൊരു പൗലോസ് അപ്പസ്‌തോലന്‍ തന്നെ ഉണ്ടായേക്കാമെന്നും ഫ്രാന്‍സില്‍ സേവനമനുഷ്ഠിക്കുന്ന വൈദികനും ആദ്ധ്യാത്മിക എഴുത്തുകാരനുമായ ഫാദര്‍ ജാക്വെസ് ഫിലിപ്പെ. ഭീകരവാദം ചെറുക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ തീവ്രവാദികളെ വെറുക്കുകയല്ല, അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. ഫാദര്‍ ജാക്വെസ് ഫിലിപ്പെ കൂട്ടിച്ചേര്‍ത്തു.

മനുഷ്യഹൃദയത്തില്‍ നിന്നും ക്രൂരതയുടെ അംശം പാടേ ഇല്ലാതാകണം. വ്യക്തിപരമായ മാനസാന്തരത്തിന് ഓരോരുത്തരും തയ്യാറാകണം. അക്രമവും ക്രൂരതയും നിറഞ്ഞ ഹൃദയങ്ങളിലേക്ക് സുവിശേഷമെത്തണം. സുവിശേഷത്തിന് ഹൃദയങ്ങളെത്തന്നെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. ഓരോ മനുഷ്യന്റെയുള്ളിലും ഈ അക്രമവാസനയുണ്ടാകും. അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നു മാത്രം. അത് അധികമാകുമ്പോഴാണ് ഭീകരവാദം പോലുള്ള തിന്‍മകളുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login