ജിഹാദി മനോഭാവം ക്ലാസ് മുറികളിലും

ജിഹാദി മനോഭാവം ക്ലാസ് മുറികളിലും

jihad.250x150പാക്കിസ്ഥാനിലെ ഇസ്ലാമിക മതതീവ്രവാദം രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ ആഴത്തില്‍ കടന്നുകൂടിയിരിക്കുന്നതായി നിരീക്ഷണങ്ങള്‍. വിദഗ്ദര്‍, വിദ്യാഭ്യാസവിചക്ഷണര്‍, മെത്രാന്മാര്‍, പൗരസമിതി സംഘടനകള്‍, പണ്ഡിതര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ യോജിച്ചുപോകുന്നു. മതവിദ്വേഷം വളര്‍ത്തക്കരീതിയില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പ്രതിപാദ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മതതീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയിരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വികസനത്തില്‍ മതന്യൂനപക്ഷങ്ങള്‍ നല്കിയ സംഭാവനകളെ മറന്നുകൊണ്ടുള്ള വ്യാഖ്യാനമാണിതെന്ന് പ്രഫ. ജെയിംസ് പോള്‍ അന്‍ജും ആരോപിക്കുന്നു. ന്യൂനപക്ഷ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റാണ് ഇദ്ദേഹം. പാഠപുസ്തകകമ്മിറ്റിയില്‍ മതന്യൂനപക്ഷങ്ങളെ അംഗങ്ങളായി തിരഞ്ഞെടുക്കണമെന്നും അന്‍ജും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സമാധാനം വീണ്ടും കളങ്കപ്പെടുകയും മതസമന്വയം പാലിക്കപ്പെടുകയും ചെയ്യാത്ത പാക്കിസ്ഥാന്റെ ഇരുണ്ട മുഖമായിരിക്കും സമീപഭാവിയില്‍ ലോകം കാണുക.

You must be logged in to post a comment Login