ജീവച്ഛവങ്ങള്‍ എല്ലാം അറിയുന്നുണ്ട്, ഇതാ ചില അവിശ്വസനീയ സാക്ഷ്യങ്ങള്‍

ജീവച്ഛവങ്ങള്‍ എല്ലാം അറിയുന്നുണ്ട്, ഇതാ ചില അവിശ്വസനീയ സാക്ഷ്യങ്ങള്‍

ഏതെങ്കിലും അപകടത്തെതുടര്‍ന്ന് സാധാരണനിലയിലേക്ക് തിരികെ മടങ്ങാന്‍ സാധിക്കാത്ത ജീവിതങ്ങളെ മെഡിക്കല്‍ സയന്‍സ് വിളിക്കുന്നത് ജീവച്ഛവങ്ങള്‍ എന്നാണ്. ജീവനുണ്ട്. പക്ഷേ ഒന്നിനോടും പ്രതികരിക്കാന്‍ കഴിയാതെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നവര്‍. അതുകൊണ്ടു തന്നെ ഇത്തരക്കാരെ ദയാവധത്തിന് പ്രേരിപ്പിക്കാനും മെഡിക്കല്‍ സംഘം സമ്മര്‍ദ്ദം ചെലുത്താറുണ്ട്.

ഇപ്രകാരം ജീവച്ഛവത്തിന്റെ അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്ന രണ്ടു പേരുടെ അത്ഭുതകരമായ ജീവിതസാക്ഷ്യമാണിത്.

പന്ത്രണ്ടുവയസുവരെ മാര്‍ട്ടിന്‍ പിസ്റ്റോറിയസ് ആരോഗ്യവാനായ ഒരു ബാലനായിരുന്നു. പക്ഷേ ഒരു നാള്‍ അവന് വളരെ ഗൗരവതരമായ ഒരു അസുഖം പിടിപെട്ടു. ക്രിപ്‌റ്റോകോക്കല്‍ മെനിഞ്ചൈറ്റീസ് എന്നാണ് ഡോക്ടേഴ്‌സ് അവന്റെ അസുഖത്തിന് പേരുനല്കിയത്.

അധികം വൈകാതെ സ്വയം നടക്കാനുള്ള കഴിവ് അവന് നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടു. പിന്നെ സംസാരശേഷിയും. വെജിറ്റേറ്റീവ് സ്റ്റേറ്റ് എന്ന് പേരിട്ട് മെഡിക്കല്‍ സയന്‍സ് അവനെ വീട്ടിലേക്ക് മടക്കി.

രണ്ടുവര്‍ഷം അങ്ങനെ കടന്നുപോയി. ഒരു ദിവസം അവന്‍ സാവധാനം കിടക്കയില്‍ നിന്നെണീറ്റു. ജീവച്ഛവമായി കഴിയുന്ന അവസ്ഥയിലും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് താന്‍ ബോധവാനായിരുന്നുവെന്ന് മാര്‍ട്ടിന്‍ പിന്നീട് പത്രക്കാരോട് പറയുകയുണ്ടായി. തനിക്ക് ബോധമുണ്ടായിരുന്നു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. മാര്‍ട്ടിന്‍ പറയുന്നു.

ഇന്ന് മാര്‍ട്ടിന്‍ വിവാഹിതനാണ്. സ്വന്തമായി ബിസിനസ് ചെയ്യുന്നു. തന്റെ രോഗകാലത്തെക്കുറിച്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഇത് മാഗി.

2006 ലാണ് മാഗിക്ക് ഗുരുതരമായ സ്‌ട്രോക്ക് വന്നത്. ബോധം മറിഞ്ഞു. സംസാരിക്കാനോ ചലിക്കാനോ കഴിയാതെയായി. മാര്‍ട്ടിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ മാഗിക്ക് പഴയജീവിതം തിരിച്ചുകിട്ടില്ലെന്ന് ഡോക്ടേഴ്‌സ് വ്യക്തമാക്കി.

വെന്റിലേറ്ററില്‍ നിന്ന് അവളെ മാറ്റാന്‍ അമ്മയെ നിര്‍ബന്ധിക്കുകയും മാഗിയുടെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ടിനും അമ്മ വഴങ്ങിയില്ല. മാഗിക്ക് ഉള്ളില്‍ ബോധമുണ്ടെന്നായിരുന്നു ആ അമ്മയുടെ വിശ്വാസം.

അങ്ങനെയുള്ള മകളെ മരണത്തിന് വിട്ടുകൊടുക്കാന്‍ ആ അമ്മ തയ്യാറായില്ല. മാഗി വൈകാതെ സ്വന്തമായി ശ്വസിച്ചുതുടങ്ങി. കണ്ണുകള്‍ കൊണ്ട് ആശയവിനിമയം നടത്താനും തുടങ്ങി. 2015 ഓഗസ്റ്റില്‍ ന്യൂമോണിയ ബാധയെതുടര്‍ന്നായിരുന്നു മാഗിയുടെ മരണം.

ഈ രണ്ടു സംഭവങ്ങളും നമ്മോട് പറയുന്നത് എന്താണ്? യഥാര്‍ത്ഥ രോഗകാരണം കണ്ടെത്താന്‍ മെഡിക്കല്‍ സയന്‍സിന് കഴിഞ്ഞില്ല. ജീവച്ഛവമെന്ന് പേരിട്ട് മരിക്കാന്‍ അവര്‍ ഈ രോഗികള്‍ക്ക് അവസരമൊരുക്കി.  പക്ഷേ അതിനോട് പ്രതിരോധിച്ചുനില്ക്കാന്‍ അവരുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞു. അവിടെയാണ് രണ്ടുപേരും ജീവിതത്തിലേക്ക് തിരികെ വന്നത്.

പുതിയ പഠനങ്ങള്‍ പറയുന്നത് ഗുരുതരമായി തലച്ചോറിന് പരിക്ക് പറ്റുന്ന 68 ശതമാനം കേസുകളിലും പുനരധിവാസം സാധ്യമാണെന്നും ബോധം തിരികെ ലഭിക്കുമെന്നുമാണ്.

ബി

You must be logged in to post a comment Login