ജീവനെ ആഘോഷിച്ച് ചിലിയന്‍ മണ്ണില്‍ 100,000 ക്രിസ്ത്യാനികള്‍

ജീവനെ ആഘോഷിച്ച് ചിലിയന്‍ മണ്ണില്‍ 100,000 ക്രിസ്ത്യാനികള്‍

സാന്റിയാഗോ: ചിലിയിലെ സാന്റിയോഗിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രൊലൈഫ് റാലിയില്‍ പങ്കെടുത്തത് 100,000ക്രിസ്ത്യാനികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വെള്ള നക്ഷത്രങ്ങള്‍ കൈകളിലുയര്‍ത്തി പാസിയോ ബുള്‍നെസ് നടപ്പാതയില്‍ ആളുകള്‍ ഒത്തുചേര്‍ന്നു. ആഘോഷമായ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ സന്യാസിനികള്‍, വൈദികര്‍, കുടുംബമായി എത്തിയവര്‍ മുതല്‍ കുട്ടികള്‍ വരെ ഉള്‍പ്പെടും. പാട്ടുകള്‍ പാടിയും ഐസ്‌ക്രീം നുണഞ്ഞും പരസ്പരം ഉത്സാഹത്തോടെ ആശംസകള്‍ നേര്‍ന്നും അവര്‍ തെരുവിലൂടെ നടന്നു.

കുട്ടികളെ കൊല്ലരുതെ എന്ന ബാനറുകള്‍ കൈകളിലേന്തിയാണ് പലരും മുമ്പോട്ട് നീങ്ങിയത്. ജീവനെ അതിന്റെ എല്ലാതലങ്ങളിലും- അവയവദാനം മുതല്‍ പെട്ടന്ന് അപകടം സംഭവിച്ചേക്കാവുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആളുകള്‍ ജീവനെ ആഘോഷമാക്കിയത്.

1989ല്‍ ചിലിയില്‍ അബോര്‍ഷന്‍ നിയമം എടുത്തുകളഞ്ഞു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വീണ്ടും ചില വ്യവസ്ഥകളോടെ പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നു. നിയമപ്രകാരം ഭ്രൂണത്തിന്‌ ജീവനില്ലാത്ത അവസ്ഥയില്‍, അമ്മയുടെ ജീവന് ഭീഷണിയാകുമ്പോഴെല്ലാം ചിലിയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുവാന്‍ ഇനിയും സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

You must be logged in to post a comment Login