ജീവനെ ആദരിക്കുക എന്ന സന്ദേശവുമായി പാപ്പ നവജാതശിശു വിഭാഗത്തില്‍

ജീവനെ ആദരിക്കുക എന്ന സന്ദേശവുമായി പാപ്പ നവജാതശിശു വിഭാഗത്തില്‍

വത്തിക്കാന്‍ : ജനനത്തിന്റെയും സ്വഭാവിക മരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച  റോമന്‍ ആശുപത്രിയിലെ നവജാതശിശു വിഭാഗവും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെയും വിഭാഗവും സന്ദര്‍ശിച്ചു.

കാരുണ്യ വര്‍ഷത്തിലെ മേഴ്‌സി ഫ്രൈഡേയുടെ ഭാഗമായാണ് ഫ്രാന്‍സിസ് പാപ്പ ആശുപത്രി സന്ദര്‍ശിച്ചത്. സാന്‍ ജിയോവാന്നി ആശുപത്രിയില്‍ കഴിയുന്ന 12 നവജാത ശിശുക്കളെ പാപ്പ സന്ദര്‍ശിച്ചു. ഇതില്‍ അഞ്ചു പേര്‍ കുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.

മറ്റു സന്ദര്‍ശകരെപ്പോലെ അണുബാധയെ തടയുന്ന മാസ്‌ക്, പ്രത്യേക വസ്ത്രങ്ങള്‍ എന്നിവ ധരിച്ചാണ് പാപ്പ കുട്ടികളുടെ വിഭാഗത്തില്‍ പ്രവേശിച്ചത്. ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന ഓരോ കുട്ടിയോടും പാപ്പ സംസാരിച്ചു. കൂടെയുള്ള കുട്ടിയുടെ മാതാപിതാക്കളെ സാന്ത്വനിപ്പിക്കാനും പാപ്പ മറന്നില്ല.

പിന്നീട് വില്ല സെപെര്‍നാസ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന 30 രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും പാപ്പ സന്ദര്‍ശിച്ചു.

You must be logged in to post a comment Login