ജീവനെ മാനിക്കാനൊരുങ്ങി പോളണ്ട്; രാജ്യത്ത് വൈകാതെ ഗര്‍ഭഛിദ്ര നിരോധനം

ജീവനെ മാനിക്കാനൊരുങ്ങി പോളണ്ട്; രാജ്യത്ത് വൈകാതെ  ഗര്‍ഭഛിദ്ര നിരോധനം

വാര്‍സോ: രാജ്യത്തു നിന്നും ഗര്‍ഭഛിദ്രത്തെ പൂര്‍ണ്ണമായും നിരോധിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പോളണ്ട് സര്‍ക്കാര്‍. പോളണ്ടിലെ ലോവര്‍ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടത്തിയ വോട്ടെടുപ്പില്‍ ഭൂരിഭാഗം ആളുകളും ഗര്‍ഭഛിദ്രത്തിന് എതിരായാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് രാജ്യത്ത് ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പോളണ്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമ പ്രകാരം ഏതാനും ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ 12 ആഴ്ചവരെ ഗര്‍ഭഛിദ്രം അനുവദനീയമാണ്. എന്നാല്‍ പുതിയ നിയമം നടപ്പില്‍ വരുന്നതോടെ ഇതിനും കുരുക്കു വീഴും.

1993ലെ നിയമപ്രകാരം മാനഭംഗ ശ്രമത്തെ തുടര്‍ന്നോ അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദനീയമായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമം പ്രബല്യത്തില്‍ വന്നാല്‍ ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടതായി വരും.

38 മില്യന്‍ ജനങ്ങളുള്ള രാജ്യത്ത് പ്രതിവര്‍ഷം രണ്ടായിരത്തിലധികം ഗര്‍ഭഛിദ്രങ്ങള്‍ നിയമവിധേയമായി നടക്കുന്നതായാണ് കണക്കുകള്‍. എന്നാല്‍ രഹസ്യമായി ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണം ഇതിലും അധികമാണ്, ഒന്നരലക്ഷം. ഗര്‍ഭഛിദ്രത്തെ തടയാനുള്ള കത്തോലിക്ക സഭയുടെ വളരെ നാളുകള്‍ നീണ്ട പ്രതിഷേധ പ്രവര്‍ത്തനങ്ങളും, സമരങ്ങളുമാണ് പോളണ്ടില്‍ അര്‍ത്ഥം കൈവരിക്കാന്‍ പോകുന്നത്.

You must be logged in to post a comment Login