ജീവന്റെ ദിനമാചരിക്കുന്ന ദേവാലയങ്ങള്‍ക്ക് പാപ്പയുടെ ആശീര്‍വ്വാദം

ജീവന്റെ ദിനമാചരിക്കുന്ന ദേവാലയങ്ങള്‍ക്ക് പാപ്പയുടെ ആശീര്‍വ്വാദം

Pope_Francis_reaches_out_Chinaഞായറാഴ്ച ജീവന്റെ ദിനമായി ആചരിക്കുന്ന ഇംഗ്ലണ്ടിലെയും വെല്‍സിലെയും ദേവാലയങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ തന്റെ ആശീര്‍വാദവും അനുഗ്രഹവും അയച്ചു. മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി ജീവനെ ഏതു സാഹചര്യത്തിലും പരിപാലിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥനയ്ക്കായി ഒരു ദിവസം മുഴുവന്‍ മാറ്റി വയ്ക്കുകയാണ് ജീവന്റെ ദിനത്തില്‍ ചെയ്യുന്നത്.

ബ്രിട്ടന്റെ അപ്പസ്‌തോലിക ന്യൂവെന്‍ഷോ ആര്‍ച്ച്ബിഷപ്പ് അന്റോണിയോ മെന്നിനിക്ക് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ലഭിച്ചു. അദ്ദേഹം അത് ജീവന്റെ ദിനമാചരിക്കുന്നതിന് നേതൃത്വം വഹിക്കുന്ന ബിഷപ്പ് ജോണ്‍ ഷെറിങ്ങ്ടണ് കൈമാറി.

ജീവന്റെ ദിനമാചരിക്കുന്നതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും, ജീവന്റെ ഉത്ഭവം മുതല്‍ സ്വഭാവിക മരണം വരെ ജീവനെ ഏതു വിധത്തിലും സംരക്ഷിക്കുന്നവര്‍ക്കും ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക സന്ദേശം നല്‍കി.

ജീവിതാന്ത്യത്തിന്റെ അവസാനം ശരിയായ ശുശ്രൂഷ നല്‍കേണ്ടതിനെക്കുറിച്ചുള്ള കത്തോലിക്കാ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ജീവന്റെ ദിനം 2015 ആചരിക്കുന്നത്.

You must be logged in to post a comment Login