ജീവന്റെ സംരക്ഷണം സംസ്‌കാര പുരോഗതിയുടെ അളവുകോല്‍, പാപ്പ

ജീവന്റെ സംരക്ഷണം സംസ്‌കാര പുരോഗതിയുടെ അളവുകോല്‍, പാപ്പ

popeജീവന്‍ സംരക്ഷിക്കുവാനുള്ള കഴിവനുസരിച്ചാണ് ഒരു സംസ്‌കാരത്തിന്റെ പുരോഗതി അളക്കുന്നത്, പ്രത്യേകിച്ച് അതിന്റെ ഏറ്റവും ലോലമായ അവസ്ഥയിലെന്ന് ഫ്രാന്‍സിസ് പാപ്പ. ജീവ ശാസ്ത്ര സംഘത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തിലാണ് പാപ്പ ഇക്കാര്യമറിയിച്ചത്.
ജീവന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ഇന്നത്തെ സമൂഹത്തില്‍ ജീവന്റെ സംരക്ഷകരായി മാറുന്ന സംഘത്തെ പാപ്പ പ്രത്യേകം അഭിനന്ദിച്ചു. യേശുവിന്റെ സ്‌നേഹം നമ്മെ ചെറിയവരുടെയും പ്രായമായവരുടെയും എല്ലാ സ്ത്രീയുടെയും പുരുഷന്റെയും ശുശ്രൂഷകരാകാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു.
ജീവന്റെയും മനുഷ്യരുടെയും പരിശുദ്ധി നിലനിര്‍ത്താന്‍ സംഘത്തോട് പാപ്പ പറഞ്ഞു. ഇത് മനുഷ്യന്‍ ശാസ്ത്രത്തിന്റെ അടിമയെന്നതിനേക്കാശുപരി ശാസ്ത്രം പൂര്‍ണ്ണമായി മനുഷ്യന്റെ വരുതിയില്‍ വരുത്താന്‍ സാധിക്കും, പാപ്പ കൂട്ടിച്ചേത്തു. ജീവനെതിരെയുള്ള ആക്രമണങ്ങള്‍ മറക്കാന്‍ കഴിയില്ല എന്നും പാപ്പ പറഞ്ഞു. ഗര്‍ഭച്ഛിദ്രം ജീവനെതിരെയുള്ള കടന്നാക്രമണമാണ്. സുരക്ഷിതമല്ലാത്ത ജോലി സാഹചര്യവും ആരോഗ്യമില്ലാത്തതുമെല്ലാം ജീവനെതിരെയുള്ള അതിക്രമങ്ങള്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനെ സംരക്ഷിക്കുന്ന, ജീവന്റെ സംരക്ഷകരായി മാറണം സംഘമെന്ന് പാപ്പ പറഞ്ഞു..

You must be logged in to post a comment Login