ജീവിതം ഒരു വീഡിയോ ഗെയിമല്ല, ഓപ്പറയും: ഫ്രാന്‍സിസ് മാര്‍പാപ്പ

ജീവിതം ഒരു വീഡിയോ ഗെയിമല്ല, ഓപ്പറയും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ജീവിതം ഒരിക്കലും ഒരു വീഡിയോ ഗെയിമോ സോപ്പ് ഓപ്പറയോ അല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ജീവിതം വളരെ ഗൗരവകരമാണ്. നിത്യരക്ഷ പ്രാപിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

അങ്ങനെയെങ്കില്‍ എത്ര പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിയും എന്ന ഈശോയോടുള്ള ചോദ്യം ഉന്നയിക്കുന്ന ചെറുപ്പക്കാരനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പ പ്രസംഗിച്ചത്. എത്ര പേര്‍ രക്ഷപ്പെടും എന്നത് ഗൗനിക്കേണ്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒരു കാര്യം അറിയണം. രക്ഷയിലേക്ക് നയിക്കേണ്ടതാകണം ഈ പാത. രക്ഷയിലേക്കുള്ള വാതില്‍ ക്രിസ്തുവാണ്. അഹങ്കാരം, പാപം എന്നിവയെ കീഴടക്കി സ്‌നേഹത്തിലൂടെ ക്രിസ്തുവിന്റെ കരുണയിലേക്ക് നമ്മള്‍ കടന്നു ചെല്ലണം.

സ്വര്‍ഗ്ഗത്തിന്റെ വാതിലായ പരിശുദ്ധ കന്യാമറിയത്തോട് നമ്മെ സഹായിക്കാന്‍ മാധ്യസ്ഥം തേടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login