ജീവിതം പകര്‍ന്നുകൊടുക്കേണ്ട ഒരു രഹസ്യം- അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

ജീവിതം പകര്‍ന്നുകൊടുക്കേണ്ട ഒരു രഹസ്യം- അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

ഇരിങ്ങാലക്കുട: യൂറോപ്യന്‍ രാജ്യങ്ങളിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ കാഴ്ചപ്പാട് അതായിരുന്നു. ജീവിതം പകര്‍ന്നുകൊടുക്കേണ്ട ഒരു രഹസ്യമാണെന്ന്. ഉത്തരം കാണേണ്ട സമസ്യയായിട്ടല്ല അദ്ദേഹം ജീവിതത്തെ കണ്ടത് മറിച്ച് വിസ്മയം കൊള്ളുകയും ആസ്വദിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട രഹസ്യമായിട്ടായിരുന്നു.

ലഹരിമോചന പരിശീലന കേന്ദ്രമായ ആളൂര്‍ നവചൈതന്യ ഡയറക്ടര്‍, ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരി വൈസ് റെക്ടര്‍ എന്നീ തസ്തികകളില്‍ സേവനം ചെയ്തി്ട്ടുള്ള ഇദ്ദേഹം ഇരിങ്ങാലക്കുട രൂപതാംഗമാണ്.

പുത്തന്‍ചിറ ഹോളിഫാമിലി എല്‍പി സ്‌കൂള്‍, കുഴിക്കാട്ടുശേരി സെന്റ് മേരീസ് യുപി സ്‌കൂള്‍, തുമ്പൂര്‍ റൂറല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍, തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ചാലക്കുടി, ആളൂര്‍ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍നിന്നാണ് ഡോക്ടറേറ്റ്.   അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രൊക്കുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോ-ഓര്‍ഡിനേറ്ററായും സേവനം ചെയ്തുവരുകയായിരുന്നു.

റോമിലെ പ്രൊക്കുറേറ്റര്‍ എന്ന ശുശ്രൂഷ മോണ്‍. സ്റ്റീഫന്‍ തുടരും. റോമില്‍ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങള്‍ക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ചു റോമാരൂപതയിലെ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലും അംഗമാണ് നിയുക്ത മെത്രാന്‍.

You must be logged in to post a comment Login