ജീവിതം സമ്മാനിക്കുന്നത് സങ്കല്പിക്കാവുന്നതിലും വലിയ കാര്യങ്ങള്‍

ജീവിതം സമ്മാനിക്കുന്നത് സങ്കല്പിക്കാവുന്നതിലും വലിയ കാര്യങ്ങള്‍

Dr Fabrizio Soccorsiജീവിതം സമ്മാനിക്കുന്നത് നമുക്ക് സങ്കല്പിക്കാവുന്നതിലും വലിയ കാര്യങ്ങളാണെന്ന് ഡോ. ഫാബ്രിസിയോ സോക്കോര്‍സി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഭിഷഗ്വരനായി ഈ മാസം എട്ടിന് നിയമിതനായ എഴുപത്തിമൂന്നുകാരനാണ് ഡോ. സോക്കോര്‍സി. ഒരു ഇറ്റാലിയന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 22 വര്‍ഷമായി വത്തിക്കാനില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. എങ്കിലും ഈ നിയമനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോക്ടര്‍ പറയുന്നു. തന്നെ അത്ഭുതപ്പെടുത്തിയ നിയമനമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ എന്നോടുതന്നെ ചോദിച്ചു, എന്തുകൊണ്ട് ഞാന്‍. അപ്പോള്‍ ഞാന്‍ എന്റെ പിതാവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. എപ്പോഴും ഉയര്‍ന്ന ലക്ഷ്യത്തിലേക്ക് തയ്യാറാവുക. എന്തുകൊണ്ടെന്നാല്‍ ജീവിതത്തിന് അപ്രതീക്ഷിതമായ കാര്യങ്ങള്‍ സമ്മാനിക്കാന്‍ കഴിയും. രോഗികള്‍ക്ക് വേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ഡോക്ടറിന്റേത്. തന്റെ ജോലി ഒരു ദൗത്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

You must be logged in to post a comment Login