ജീവിതം സേവനമാക്കിയ ആര്‍ച്ച്ബിഷപ്പ്

ജീവിതം സേവനമാക്കിയ ആര്‍ച്ച്ബിഷപ്പ്

Gansweinവത്തിക്കാന്റെ മുറികള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നതു പോലെയല്ല. അതിലും ചെറുതാണ്. എന്നാല്‍ കണ്ണിനു കുളിര്‍മയേകുന്ന വിധത്തിലാണ് അവിടുത്തെ ഓരോ മുറികളും. വി. അന്നയുടെ വാതില്‍, അപ്പസ്‌തോല കൊട്ടാരം, രാജകീയമായ ഗോവണിപ്പടികള്‍ ഇവയെല്ലാം നിറഞ്ഞതാണ് വത്തിക്കാന്‍ കൊട്ടാരം.

പഴയതും എന്നാല്‍ പ്രൗഡവുമായ അവിടുത്തെ ഒരു മുറിയില്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് ഖാന്‍സ്വെയ്‌നുമായി കൂടിക്കാഴ്ച നടത്തി. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കടമകളുടെ തലക്കനമൊന്നുമില്ലാതെയാണ് ആര്‍ച്ച്ബിഷപ്പ് ഖാന്‍സ്വെയ്ന്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. ലോകത്തെ സ്വാധീനിച്ച രണ്ടു മഹത്‌വ്യക്തികളുടെ ഏറ്റവും അടുത്ത് സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആര്‍ച്ച്ബിഷപ്പ് ഖാന്‍സ്വെയ്ന്‍.
1996 മുതല്‍ ജോസഫ് റാറ്റ്‌സിങ്ങറുടെ ഒപ്പം ജോലി ചെയ്ത ഇദ്ദേഹം, 2003ല്‍ റാറ്റ്‌സിംങ്ങര്‍ ബനഡിക്ട് XVI മന്‍ പാപ്പയായപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. 2012ല്‍ അദ്ദേഹത്തെ പാപ്പയുടെ ഭവനത്തിന്റെ അധ്യക്ഷനായി നിയമിച്ചു. പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് പാപ്പയും അദ്ദേഹത്തിന്റെ സ്ഥാനം അംഗീകരിച്ചു. സഭയുടെ ചരിത്രത്തില്‍ അടുപ്പിച്ച് രണ്ടു മാര്‍പാപ്പമാരെ ശുശ്രൂഷിച്ച ഏക വ്യക്തി ആര്‍ച്ച്ബിഷപ്പ് ഖാന്‍സ്വെയ്ന്‍ മാത്രമാണ്. ജര്‍മ്മന്‍ പാപ്പയോടൊപ്പം താമസിക്കുന്ന ആര്‍ച്ച്ബിഷപ്പ് പാപ്പയോടൊപ്പം കൊന്ത ചൊല്ലുന്നു, വത്തിക്കാന്‍ പൂന്തോട്ടത്തിലൂടെ ഒരു മണിക്കൂറോളം പാപ്പയോടൊപ്പം നടക്കുന്നു. ഉച്ചകഴിഞ്ഞ് അദ്ദേഹം അര്‍ജന്റീന പാപ്പയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്നു.
രണ്ടു വ്യത്യസ്ഥരായ ആളുകള്‍ക്കൊപ്പം സഹകരിക്കുന്നതിന് ആദ്യം ആര്‍ച്ച്ബിഷപ്പ് ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഇവരുമായി ഇഴകിച്ചേര്‍ന്ന് പോവുകയായിരുന്നു.
ഫ്രാന്‍സിസ് പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും തമ്മില്‍ സാമ്യമുണ്ടെങ്കിലും അവരുടെ സ്വഭാവങ്ങള്‍ തമ്മില്‍ വ്യത്യസ്ഥത പുലര്‍ത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് സംസാരിക്കും. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അത് പ്രാവര്‍ത്തികമാക്കുന്നത്, ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
ജോണ്‍ പോള്‍ IIമന്‍ പാപ്പയെ പ്രതീക്ഷയുടെ പാപ്പയായും, ബനഡിക്ട് XVIമനെ വിശ്വാസത്തിന്റെ പാപ്പയായും ഫ്രാന്‍സിസ് പാപ്പയെ അനുകമ്പയുടെ പാപ്പയായും കാണുന്നത് ശരിയാണൊ എന്ന ചോദ്യത്തിന്, ഒറ്റവാക്കില്‍ മാര്‍പാപ്പമാരുടെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ സാധിക്കില്ല എന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
ബനഡിക്ട് XVIമന്‍ പാപ്പ പിന്‍മാറിയതിനു പിന്നില്‍ ഗൂഢമായ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. സഭയെ നയിക്കുന്നതിന് ആത്മീയത മാത്രം പോര മറിച്ച്, ശരീരികമായ ബലം ആവശ്യമാണ്. ഇതിനു വേണ്ടിയാണ് പാപ്പ തന്നെക്കാള്‍ ചുറുചുറുക്കുള്ള ഫ്രാന്‍സിസ് പാപ്പയ്ക്ക് സ്ഥാനം കൈമാറിയത്, ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന, പ്രത്യേകിച്ച് പാവങ്ങളിലേക്ക് കരുതലോടെ ഇറങ്ങിച്ചെല്ലുവാനാണ് ഫ്രാന്‍സിസ് പാപ്പയ്ക്ക് താത്പര്യം.
വിവാഹമോചനം നേടിയവരെ സംരക്ഷിക്കുന്നതാണ് സഭ ഇന്നു നേരിടുന്ന വലിയ വെല്ലുവിളി. അവര്‍ക്ക് കൂദാശകള്‍ നിഷേധിച്ച് അവരെ മാറ്റി നിറുത്തുകയല്ല ചെയ്യേണ്ടത്. മറിച്ച് അവരെ നമ്മോടൊപ്പം നമ്മിലൊരാളായി കരുതുകയാണ് വേണ്ടത്, ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
തന്റെ ഇത്രയും കാലത്തെ ശുശ്രൂഷ ജീവിതത്തില്‍ ഒരിക്കലും ദൈവവിളിയില്‍ സങ്കടപ്പെട്ടിട്ടില്ലാത്ത വ്യക്തിയാണ് ഇദ്ദേഹം. നീതിയെന്ന് നിനക്കു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. അതിന് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല, തന്റെ ഈ ജീവിത നയവുമായി മുന്നോട്ട് നീങ്ങുകയാണ് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് ഖാന്‍ സ്വെയ്ന്‍.

You must be logged in to post a comment Login