ജീവിതത്തില്‍ പതിപ്പിക്കേണ്ട ചില ‘കാല്‍പാടുകളുടെ’ കഥ പറഞ്ഞ് സ്പാനീഷ് സംവിധായകന്‍’

ജീവിതത്തില്‍ പതിപ്പിക്കേണ്ട ചില ‘കാല്‍പാടുകളുടെ’ കഥ പറഞ്ഞ് സ്പാനീഷ് സംവിധായകന്‍’

നീണ്ട 40 ദിവസങ്ങള്‍ക്കൊണ്ട് 550 മൈല്‍ ദൂരം നടക്കാന്‍ താത്പര്യമുള്ളവരെ ഞങ്ങള്‍ തിരയുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുമെന്നുള്ള ഉറപ്പ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ല. ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ ഏറ്റെടുക്കുന്നതിന് തയ്യാറുള്ളവര്‍ മാത്രം ഇതിനായി മുന്നിട്ടിറങ്ങിയാല്‍ മതി. നിങ്ങളെ കാത്തിരിക്കുന്നത് പീഡനങ്ങള്‍ നിറഞ്ഞയാത്രയാണ്. ചൂടും തണുപ്പും ഒരു പോലെ അനുഭവിക്കണം. കാലുകള്‍ ചിലപ്പോള്‍ നടന്ന് കുമിളവന്ന് നീരുവയ്ക്കും, മസില്‍ കയറ്റമുണ്ടാകാം. ചിലപ്പോള്‍ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നി തിരിച്ചു പോകാനുള്ള തോന്നല്‍ പോലുമുണ്ടാകാം. വെറും നിലത്തോ, അല്ലെങ്കില്‍ മഴയത്ത് ചാക്കിന്റെ അടിയിലോ കിടന്നുറങ്ങേണ്ടതായി വരും, ദീര്‍ഘസമയം ഉറങ്ങുവാന്‍ പോലും പറ്റിയെന്നു വരില്ല.

ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് അരിസോണയില്‍ നിന്ന് വി. ജെയിംസിന്റെ വഴിയെ, അഥവ ദി കമീനോ ഡി സാന്റിയാഗോയിലൂടെ നടക്കുവാന്‍ തയ്യാറായി മുന്നോട്ടു വരുന്ന പത്ത് യുവാക്കളുടെ കഥയാണ് “ഫൂട്ട് പ്രിന്റ്‌സ്: ദി പാത്ത് ഓഫ് യുവര്‍ ലൈഫ്” എന്ന സിനിമ.

ആക്ഷനും അഡ്‌വെഞ്ചറും ഒരു പോലെ കോര്‍ത്തിണക്കിയ സിനിമ നിര്‍മിച്ചിരിക്കുന്നത്
മേരീസ് ലാന്റ്, ലാ അള്‍ട്ടിമ സിമ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജുവാന്‍ മാനുവല്‍ കോട്ടെലോയാണ്. സിനിമ കാണുന്നവര്‍ക്ക് ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ എങ്ങനെയാണ് മുന്നോട്ട് നടക്കേണ്ടത് എന്ന് പഠിക്കാന്‍ കഴിയും. ഫൂട്ട്പ്രിന്റ്‌സ് സംവിധായകന്‍ ജുവാന്‍ മാനുവേല്‍ കോട്ടെല്ലോ പറഞ്ഞു.

സാന്റിയാഗോയില്‍ എത്തിച്ചേരുവാനായി വിവിധ ഗ്രാമങ്ങള്‍ കയറിയിറങ്ങി നടക്കുമ്പോള്‍ അവരുടെ മനസ്സില്‍ കൂടി കടന്നു പോകുന്നത് അവരെടുത്ത ചിത്രങ്ങളോ കഴിച്ച ഭക്ഷണങ്ങളുടെ കാര്യമൊന്നുമല്ല, മറിച്ച് ഇനി എന്ത് എന്ന് ചിന്തിച്ചു കൊണ്ട് ജീവിതത്തില്‍ എടുക്കേണ്ട സുപ്രധാനങ്ങളായ തീരുമാനങ്ങളെക്കുറിച്ചാവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതു മെറിന്‍

You must be logged in to post a comment Login