ജീവിതത്തില്‍ മുന്നേറാന്‍ ഒരു എളുപ്പമാര്‍ഗ്ഗം

ജീവിതത്തില്‍ മുന്നേറാന്‍ ഒരു എളുപ്പമാര്‍ഗ്ഗം

കുരിശില്‍ മരിച്ച യേശുimageabove_5794വിനെപ്പോലെ സ്വയം ചെറുതാകണമെന്ന് ഫ്രാന്‍സിസ് പാപ്പ. കുരിശിന്റെ പുകഴ്ചയുടെ ദിനമായ ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ‘ക്രൈസ്തവരായ നാം ജീവിതത്തില്‍ മുന്നേറണമെങ്കില്‍ യേശുവിനെപ്പോലെ സ്വയം ചെറുതാകണം. അതാണ് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്’.

നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയാണ് ഈശോ കുരിശില്‍ മരിച്ചത്, മുറിവേറ്റത്. എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും തിന്‍മയുടെ ശക്തികള്‍ക്ക് നാം വശംവദരാകരുത്. ഇത് നമ്മെ നാശത്തിലേക്കേ നയിക്കൂ. പാപത്തിന്റെ ശിക്ഷയില്‍ നിന്നും തങ്ങളെ മോചിപ്പിക്കണമെന്ന് ഇസ്രായേല്‍ക്കാര്‍ അപേക്ഷിച്ചപ്പോള്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്താനാണ് ദൈവം മോശയോട് ആവശ്യപ്പെട്ടത്. നമ്മുടെ പാപങ്ങള്‍ അത്രയും ചെളി നിറഞ്ഞതാണ്. അതു കൊണ്ടാണ് അവയെ സൂചിപ്പിക്കാന്‍ തിന്‍മയുടെ പ്രതീകമായ സര്‍പ്പത്തെ ഉയര്‍ത്തിയതെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login