ജീവിതവിജയത്തിന് കരുണ: ആര്‍ച്ച്ബിഷപ് കുരിയാക്കോസ് മോര്‍ സേവേറിയോസ്

ജീവിതവിജയത്തിന് കരുണ: ആര്‍ച്ച്ബിഷപ് കുരിയാക്കോസ് മോര്‍ സേവേറിയോസ്

മങ്കൊമ്പ്: ഓരോരുത്തരുടെയും ജീവിത വിജയത്തിനു വേണ്ടി കരുണ ജീവിത ശൈലിയാക്കി മാറ്റണമെന്ന് ആര്‍ച്ച് ബിഷപ്പ് കുരിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത. മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പൂര്‍വ പിതാക്കന്‍ന്മാരെ അനുസ്മരിക്കുന്ന ക്‌നാനായ അതിഭദ്രാസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ലോകത്തു മണ്ണിനു ഒരു പ്രാധാന്യവും ഇല്ല.ഒരോ മനുഷ്യനും കേവലം ആറടിമണ്ണു മാത്രമാണു ആവശ്യമായി വരുകയെന്നും അദ്ദേഹം പറഞ്ഞു.

വാഴയില്‍ റ്റി. ഏബ്രഹാമിന്റെ 25-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കല്ലിശേരി മേഖല അധിപന്‍ കുരിയാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. റാന്നി മേഖല അധിപന്‍ കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

You must be logged in to post a comment Login