ജീവിത സാക്ഷ്യം ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണം: മാര്‍ ആലഞ്ചേരി

ജീവിത സാക്ഷ്യം ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണം: മാര്‍ ആലഞ്ചേരി

imagesഎറണാകുളം: ജീവിതസാക്ഷ്യമാണ് ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണമെന്നും വര്‍ത്തമാനകാലത്ത് വിശ്വാസപ്രഘോഷണരംഗത്തുണ്ടാകുന്ന പ്രതിസന്ധികളെ സഭാമക്കള്‍അതിജീവിച്ച് മുന്നേറണമെന്നും സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ ദിനാഘോഷം മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം.

 

ആഗോളസഭയിലെ കുടുംബപ്രേഷിതരംഗത്ത്  കേരളസഭ ചെയ്യുന്ന മഹത്തായ സേവനങ്ങളെ  അദ്ദേഹം അനുസ്മരിച്ചു.. മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസഫ് ്അരുമച്ചാടത്ത്,മാര്‍ ജോസഫ് കുന്നത്ത്, മാര്‍ വിജയാനന്ദ് നെടുംപുറം, റവ. ഡോ. ജോസ് ചിറമ്മേല്‍ തുടങ്ങിയവരും സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ളവൈദിക അല്മായ പ്രതിനിധികള്‍, സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാര്‍,പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login