‘ജീസസ് ഓഫ് നസറത്ത്’മറാത്തി ഭാഷയിലും

‘ജീസസ് ഓഫ് നസറത്ത്’മറാത്തി ഭാഷയിലും

മുംബൈ: ഇറ്റാലിയന്‍ സംവിധായകനായ ഫ്രാങ്കോ സെഫിറെല്ലിയുടെ ‘ജീസസ് ഓഫ് നസ്രത്ത്’ എന്ന ടെലിവിഷന്‍ സീരിസ് മറാത്തി ഭാഷയിലേക്ക് മൊഴി മാറ്റിയെത്തി. നോമ്പുകാലത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രം നാലു ഭാഗങ്ങളായി യുട്യൂബില്‍ ലഭ്യമാണ്. ക്രിസ്തുവിന്റെ ജനനവും ജീവിതവും പീഡാസഹനവും കുരിശുമരണവും ഉയിര്‍പ്പുമാണ് ചിത്രത്തിന്റെ പ്രമേയം. തേജ് പ്രസാരിനി മറാത്തി യൂട്യൂബ് ചാനലില്‍ HD ഫോര്‍മാറ്റില്‍ ചിത്രം ലഭ്യമാകും.

1977 ലാണ് ‘ജീസസ് ഓഫ് നസ്രത്ത്’ ടെലിവിഷന്‍ സീരീസ് സപ്രേഷണം ചെയ്തിരുന്നത്. റോബര്‍ട്ട് പവല്‍ ആണ് ക്രിസ്തുവായി വേഷമിട്ടത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ ഏഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

You must be logged in to post a comment Login