ജീസസ്, മൈ വലന്റൈന്‍

ജീസസ്, മൈ വലന്റൈന്‍

‘ദൈവം മനുഷ്യര്‍ക്കയച്ച പ്രണയലേഖനമാണ് ബൈബിള്‍’- ബില്ലി ഗ്രഹാം

എന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്ന എന്റെ ഈശോയ്ക്ക്

എന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം വേണ്ടത് എന്റെ സൗന്ദര്യവും ആരോഗ്യവും പണവും മാത്രമാണ്. പക്ഷേ, എന്റെ പ്രിയമണവാളനായ ഈശോയ്ക്ക് വേണ്ടത് എന്റെ ആത്മാവും എന്റെ ശരീരവുമാണ്. എനിക്കു വേണ്ടി ജനിച്ച്, എനിക്കു വേണ്ടി മരിച്ച്, എനിക്കു വേണ്ടി ഉത്ഥാനം ചെയ്ത് എന്നില്‍ ഒന്നാകുകയാണ് അങ്ങു ചെയ്തത്. സ്‌നേഹത്തിന്റെ പര്യായമായ പെറ്റമ്മ മറന്നാലും മറക്കില്ലാത്ത നിന്റെ സ്‌നേഹത്തെ തുലനം ചെയ്യാന്‍ എനിക്ക് വാക്കുകളില്ല.

ഒപ്പമായിരിക്കുന്നവര്‍ തമ്മില്‍ ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമാണ്. അവിടെ വാക്കുകളില്ല, മറിച്ച് സ്‌നേഹം മാത്രം. അവിടെ സംസാരമില്ല, മൗനം മാത്രം. ഓ, മഹാസ്‌നേഹമേ, നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ ഞാന്‍ അസ്വസ്ഥയാണ്…..

നിന്റെ മാത്രം,

ഷെറിന്‍ ചാക്കോ

You must be logged in to post a comment Login