ജീസസ് യൂത്തിന്റെ നന്ദി പ്രകാശനം നാളെ

ജീസസ് യൂത്തിന്റെ നന്ദി പ്രകാശനം നാളെ

മൂവാറ്റുപുഴ: ജീസസ് യൂത്ത് മുന്നേറ്റത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ കോതമംഗലം സോണല്‍തല നന്ദിപ്രകാശന സമ്മേളനം നാളെ വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. ‘ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടു വരെയാണ് സമ്മേളനം.

കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. രൂപത വികാരി ജനറാള്‍മാര്‍, ജീസസ് യൂത്ത് മുന്‍ സ്റ്റേറ്റ് ആനിമേറ്റര്‍ ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍, നാഷണല്‍ – ഇന്റര്‍നാഷണല്‍ കൗണ്‍സിലംഗങ്ങള്‍, വൈദികര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ പങ്കെടുക്കും.ക്രോസ് ടോക്ക് ബാന്‍ഡിന്റെ സംഗീത വിരുന്നും ഉണ്ടാകും. സോണല്‍ ആനിമേറ്റര്‍ റവ. ഡോ. ജോസഫ് ഏഴുമായില്‍, സിസ്റ്റര്‍ റൂബി എസ്ഡി, ആന്റോ വാളൂക്കാരന്‍, ബിജു പാറത്തട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പൊന്തിഫിക്കല്‍ അംഗീകാരം ലഭിക്കുന്ന ഇന്ത്യയില്‍ രൂപംകൊണ്ട ആദ്യത്തേയും ഏഷ്യയിലെ രണ്ടാമത്തേയും പ്രസ്ഥാനമാണ് ജീസസ് യൂത്ത്.

You must be logged in to post a comment Login