ജീസസ് യൂത്തിന് ആഗോള കത്തോലിക്കാസഭയുടെ അംഗീകാരം ലഭിച്ചു

ജീസസ് യൂത്തിന് ആഗോള കത്തോലിക്കാസഭയുടെ അംഗീകാരം ലഭിച്ചു

വത്തിക്കാന്‍/ കൊച്ചി : 1970 കളുടെ അവസാനം കേരളത്തില്‍ രൂപീകൃതമായ അന്താരാഷ്ട്ര കത്തോലിക്കാ യുവജനമുന്നേറ്റമായ ജീസസ് യൂത്തിന് ആഗോള കത്തോലിക്കാ സഭയുടെ കാനോനിക അംഗീകാരം.

ഇന്നലെ പ്രാദേശികസമയം രാവിലെ 11ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ഡോ. ജോസഫ് ക്ലെമന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പിട്ട അംഗീകാരപത്രം ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.സി. ജോസഫിനു കൈമാറി.

വത്തിക്കാന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തേതുമായ അല്മായ മുന്നേറ്റമാണ് ജീസസ് യൂത്ത്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉള്‍പ്പെടെയുള്ള മൂന്നു മാര്‍പാപ്പമാരുടെ കാലത്തായി പത്തിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഭാ നടപടിക്രമങ്ങള്‍ക്കൊടുവിലാണു വത്തിക്കാന്‍ ജീസസ് യൂത്തിന്റെ മാര്‍ഗരേഖ അംഗീകരിച്ചത്.

മുപ്പത് രാജ്യങ്ങളില്‍നിന്ന് അന്‍പതിലധികം വരുന്ന ജീസസ് യൂത്ത് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മനോജ് സണ്ണി, റൈജു വര്‍ഗീസ്, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

You must be logged in to post a comment Login