ജീസസ് യൂത്തിന് വത്തിക്കാന്റെ അംഗീകാരം ഇന്ന് ലഭിക്കും

ജീസസ് യൂത്തിന് വത്തിക്കാന്റെ അംഗീകാരം ഇന്ന് ലഭിക്കും

എറണാകുളം: ജീസസ് യൂത്തിനെ കാനന്‍ നിയമസാധുതകളോടെ അത്മായരുടെ സംഘടനയായി അംഗീകരിച്ചുകൊണ്ടുള്ള ബഹുമതി ഇന്ന് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നേരത്തെ ഉണ്ടായെങ്കിലും ഇന്നാണ് ഔദ്ദ്യോഗികമായ ബഹുമതി ലഭിക്കുക.

കേരളത്തിലുണ്ടായ കരിസ്മാറ്റിക്ക് മുന്നേറ്റങ്ങളുടെ ചുവടുപിടിച്ച് എഴുപതുകളുടെ മധ്യത്തിലാണ് ജീസസ് യൂത്ത് ആരംഭിച്ചത്. കേരളത്തില്‍ തുടക്കംകുറിച്ച ജീസസ് യൂത്ത് മുന്നേറ്റം ഇന്ന് മുപ്പത്തിയഞ്ചോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാരതത്തില്‍ നിന്നും ആദ്യമായാണ് ഒരു അത്മായ സംഘടനയ്ക്ക് ഈ നേട്ടം ലഭിക്കുന്നത്. ഈ ബഹുമതി ലഭിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സംഘടന കൂടിയാണ് ജീസസ് യൂത്ത്. മനിലയില്‍ 1981 ല്‍ ആരംഭിച്ച കപ്പിള്‍സ് ഓഫ് ക്രൗസ്റ്റ് എന്ന സംഘടനക്കാണ് ആദ്യമായി ഏഷ്യയില്‍ ഈ അംഗീകാരം ലഭിച്ചത്‌.

You must be logged in to post a comment Login