ജൂഡിത് ഡിസൂസ രക്ഷപ്പെട്ടു!

ജൂഡിത് ഡിസൂസ രക്ഷപ്പെട്ടു!

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരി ജൂഡിത് ഡിസൂസ മോചിതയായി. ജൂഡിത്തിനെ രക്ഷപ്പെടുത്തിയ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ വഴിയാണ് അറിയിച്ചത്. കൊല്‍ക്കൊത്ത സ്വദേശിനിയാണ് ജൂഡിത്.

തട്ടിക്കൊണ്ടുപോയവര്‍ ആരെന്നോ മോചിപ്പിച്ചത് എങ്ങനെയെന്നോ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ജൂണ്‍ ഒമ്പതിനാണ് തട്ടിക്കൊണ്ടുപോയത്. ഇന്ത്യയിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login