ജൂണിപ്പെറോ സെറയുടെ വിശുദ്ധപ്രഖ്യാപനത്തില്‍ പാപ്പാ റോമിലെ അമേരിക്കന്‍ സെമിനാരിയില്‍

ജൂണിപ്പെറോ സെറയുടെ വിശുദ്ധപ്രഖ്യാപനത്തില്‍ പാപ്പാ റോമിലെ അമേരിക്കന്‍ സെമിനാരിയില്‍

juniperoകാലിഫോര്‍ണിയയുടെ മഹാമിഷണറി വാഴ്ത്തപ്പെട്ട ജൂണിപ്പെറോ സെറ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പായക്ക് യുഎസില്‍ എത്താനാവില്ലെങ്കിലും പാപ്പാ ആ സമയം റോമിലെ അമേരിക്കന്‍ സെമിനാരിയില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

മെയ് 2 ന് പാപ്പാ പൊന്തിഫിക്കല്‍ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ പ്രാര്‍ത്ഥനയിലും വാഴ്ത്തപ്പെട്ട ജൂണിപ്പെറോയെ കുറിച്ചുള്ള ധ്യാനത്തിലും ചെലവിടും. റെയ്മണ്ട് ലിയോ ബര്‍ക്ക്, ജെയിംസ് മൈക്കേല്‍ ഹാര്‍വി, ജെയിംസ് ഫ്രാന്‍സിസ് സ്റ്റഫോഡ്, എഡ്വിന്‍ ഒബ്രിയന്‍ എന്നീ അമേരിക്കന്‍ കര്‍ദിനാള്‍മാര്‍ മാര്‍പ്പോയോടൊപ്പം ചേരും.

സ്പാനിഷ് ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയായിരുന്ന ജൂണിപ്പെറോ സെറ ബജാ കാലിഫോര്‍ണിയ എന്ന മിഷന്‍ ആരംഭിച്ചു. കാലിഫോര്‍ണിയയിലെ സ്പാനിഷ് മിഷനുകളിലെ ആദ്യത്തെ 9 മിഷനുകള്‍ ആരംഭിച്ചതും സെറയാണ്. 1988 സെപ്തംബര്‍ 25 ന് ജോണ്‍ പോള്‍ രണ്ടാമനാണ് ജൂണിപ്പെറോ സെറ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്.

 .

You must be logged in to post a comment Login