ജൂണിപ്പെറോ സെറയെ വാഴ്ത്തിയ അത്ഭുതം

ജൂണിപ്പെറോ സെറയെ വാഴ്ത്തിയ അത്ഭുതം

downloadറോസെല്ലന്‍ സനയും അവളുടെ ഭര്‍ത്താവും കഴിഞ്ഞ 20 വര്‍ഷമായി കാര്‍ലോസ് ബൊറോമിയോ ഡി കര്‍മ്മിലോ മിഷന്‍ ഇടവകക്കാരാണ്. ഇവരെ, വാഴ്ത്തപ്പെട്ടവനും വൈദികനുമായ ജൂണിപ്പറസ് സെറയുടെ ജീവിതം വല്ലാതെ ആകര്‍ഷിച്ചിരുന്നു. സനയുടെ അമ്മയ്ക്ക് 70-ാം വയസ്സില്‍ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി ഒരു അസുഖം പിടിപ്പെട്ടു. 70-ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവതിയായിരുന്ന സനയുടെ അമ്മയുടെ കാലില്‍ ഉണങ്ങാത്ത ഒരു മുറിവ് രൂപപ്പെട്ടു. ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ഒരു ഡോക്ടര്‍ക്കും അമ്മയുടെ രോഗത്തിന് സൗഖ്യം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല.

വാഴ്ത്തപ്പെട്ട സെറയും ഇതേ രോഗത്തിലൂടെ കടന്നു പോയ വ്യക്തിയായിരുന്നുവെന്ന് സനയുടെ കുടുംബാങ്ങള്‍ക്ക് അറിയാമായിരുന്നു. ആയിടക്കാണ് പള്ളിയില്‍ വച്ച് കുര്‍ബാന മദ്ധ്യേ വാഴ്ത്തപ്പെട്ട സെറയുടെ ചിത്രമുള്ള കാര്‍ഡ് ലഭിക്കുന്നത്. സ്പാനിഷ് മിഷനറിയുടെ മദ്ധ്യസ്ഥം യാചിക്കുവാനും അതില്‍ എഴുതിയിരുന്നു. അങ്ങനെ സനയും ബൈബിള്‍ പഠന സംഘവും ചേര്‍ന്ന് വാഴ്ത്തപ്പെട്ട സെറയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലുവാന്‍ തുടങ്ങി. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമെന്നോണം ജൂണിപ്പരസ് സെറ അമ്മയ്ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിച്ചു.

അമ്മയുടെ കാലിലെ വ്രണം പൂര്‍ണ്ണമായും ഉണങ്ങി സൗഖ്യം നേടി. ഒടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണിപ്പറസ് സെറയെ വിശുദ്ധനാക്കുന്നതിനു വേണ്ടിയുള്ള രണ്ടാമത്തെ അത്ഭുതത്തിന് അംഗീകാരം നല്‍കി. സെപ്റ്റംബര്‍ 23ന് വാഷിംങ്ടണ്ണിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന വിശുദ്ധ കുര്‍ബാനയില്‍ ജൂണിപ്പറസ് സെറയെ വിശുദ്ധനായി പ്രഖ്യാപിക്കും. 1988ല്‍ വി. ജോണ്‍ പോള്‍ II മന്‍ പാപ്പയാണ് സെറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.

 

നീതു മെറിന്‍

You must be logged in to post a comment Login